സഹകരണ മേഖല വിശ്വാസ്യതയുടെ കേന്ദ്രം, സഹകരണ ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതം: മുഖ്യമന്ത്രി        

moonamvazhi

സഹകരണ ബാങ്കുകള്‍ ജനങ്ങളുടെ ബാങ്കുകളാണെന്നും സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം അനുവദിക്കുകയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കുണ്ടംകുഴിയില്‍ ബേഡഡുക്ക ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടവും കാര്‍ഷിക സേവന കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

സഹകരണ മേഖലയില്‍ ജനങ്ങള്‍ നിക്ഷേപിക്കുന്ന ഓരോ തുകയും ഭദ്രമായിരിക്കും. അത് സര്‍ക്കാര്‍ ഉറപ്പ് വരുത്തും. അതിനെതിരെ എത്ര ഉന്നതരായ ആളുകള്‍ ശ്രമിച്ചാലും അത് അനുവദിക്കാനാവില്ല. ജനനം മുതല്‍ മരണം വരെ വിവിധ ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടുന്ന സഹകരണ സ്ഥാപനങ്ങള്‍ ജനങ്ങളുടെ സ്ഥാപനങ്ങളാണ്. വാണിജ്യ ബാങ്കുകളുമായി മത്സരിക്കാന്‍ കേരളത്തിലെ സഹകരണ ബാങ്ക് വളര്‍ന്നിരിക്കുന്നു. ജനങ്ങളുടെ ബാങ്കാണ് സഹകരണബാങ്ക്. അതുകൊണ്ടുതന്നെ സഹകരണമേഖലയ്ക്ക് എന്തെങ്കിലും കോട്ടമുണ്ടായാല്‍ അത് കേരളത്തിന്റെയാകെ പുരോഗതിയെ പിന്നോട്ടടിക്കും. ഇത് തിരിച്ചറിഞ്ഞാണ് നമ്മുടെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തുന്നത്. സഹകരണ ബാങ്കുകളിലെ ഒരു നിക്ഷേപവും ഒരു കാരണവശാലും നഷ്ടമാകില്ല. ഇത് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു വരുത്തും. – മുഖ്യമന്ത്രി പറഞ്ഞു.

സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. മെയിന്‍ ബ്രാഞ്ച് ഉദ്ഘാടനം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.വി.ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. മീറ്റിംഗ് ഹാള്‍ ഉദ്ഘാടനം കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.പി.സതീഷ് ചന്ദ്രന്‍, സോളാര്‍ സിസ്റ്റം കേരള ബാങ്ക് ഡയറക്ടര്‍ സാബു എബ്രഹാം, കര്‍ഷക പരിശീലന കേന്ദ്രം നബാര്‍ഡ് എ.ജി.എം ദിവ്യ, കോള്‍ഡ് സ്റ്റോറേജ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബിബാലകൃഷ്ണന്‍, ഡാറ്റ സെന്റര്‍ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ലസിത എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് മാനേജിങ് ഡയറക്ടര്‍ സുരേഷ് പായം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.രമണി, ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.മാധവന്‍, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.വരദരാജ്, കുറ്റിക്കോല്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡണ്ട് സി.ബാലന്‍, കാസറഗോഡ് കോ-ഓപ് എഡ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡണ്ട് ഇ.പത്മാവതി, കാസര്‍കോട് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) എ.രവീന്ദ്ര, കാസര്‍കോട് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിംഗ്) വി.ചന്ദ്രന്‍, കൊളത്തൂര്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് ഭരത കുമാരന്‍, കുണ്ടംകുഴി അഗ്രികള്‍ച്ചറല്‍ ഇപ്രൂവ്മെന്റ് സഹകരണ സംഘം പ്രസിഡണ്ട് എ.ദാമോദരന്‍, കുണ്ടംകുഴി വനിത സഹകരണ സംഘം പ്രസിഡണ്ട് എം.തങ്കമണി, ബേഡകം വനിത സഹകരണ സംഘം പ്രസിഡണ്ട് കെ.ഉമാവതി, ബേഡഡുക്കബികൃഷി ഓഫീസര്‍ ഡോ. പ്രവീണ്‍ കുമാര്‍,സഹകരണ സംഘം യൂണിറ്റ് ഇന്‍സ്പെക്ടര്‍ എം. മണികണ്ഠന്‍, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എം.ഗുലാബി, ബി.എഫ്.എസ്.സി ബാങ്ക് മുന്‍ പ്രസിഡണ്ട് ജയപുരം ദാമോദരന്‍, ബി.എഫ്.എസ്.സി ബാങ്ക് മുന്‍ എം.ഡി ഇ.കുഞ്ഞിരാമന്‍, ബി.എഫ്.എസ്.സി. ബാങ്ക് മുന്‍ ഡയറക്ടര്‍ കെ.കുഞ്ഞിരാമന്‍, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡണ്ട് പി.കെ.ഗോപാലന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി കുണ്ടംകുഴി യൂണിറ്റ് പ്രസിഡണ്ട് കെ.അശോകന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടന സമിതി ചെയര്‍മാന്‍ എം.അനന്തന്‍ സ്വാഗതവും ബി.എഫ്.എസ്.സി ബാങ്ക് പ്രസിഡണ്ട് കെ.തമ്പാന്‍ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.