സഹകരണ മേഖല ഏറ്റവും പ്രതിസന്ധി നേരിടുന്ന കാലഘട്ടമാണിതെന്ന് സി.എൻ.വിജയകൃഷ്ണൻ.

adminmoonam

കേരളത്തിലെ സഹകരണ മേഖല ഏറ്റവും പ്രതിസന്ധി നേരിടുന്ന കാലഘട്ടമാണ് ഇപ്പോഴത്തേതെന്ന് പ്രമുഖ സഹകാരിയും എം.വി.ആർ കാൻസർ സെന്റർ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് ഫറൂഖ് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻകം ടാക്സ് വകുപ്പ് സഹകരണമേഖലയെ മുക്കി കൊല്ലാനുള്ള ശ്രമത്തിലാണ്. സഹകരണ ബാങ്ക് എന്ന് പറയുന്നത് വലിയ തെറ്റാണ് എന്ന രീതിയിലാണ് അധികാരികൾ കാണുന്നത്. സംസ്ഥാനത്തെ എല്ലാ മേഖലയ്ക്കും സഹകരണമേഖല നൽകിയിട്ടുള്ള സംഭാവനകൾ വിലമതിക്കാനാവാത്തതാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സംഘം പ്രസിഡണ്ട് കെ.സേതുകുമാർ അധ്യക്ഷത വഹിച്ചു. ലോക്കറുകളുടെ താക്കോൽദാനം മുനിസിപ്പൽ ചെയർപേഴ്സൺ കമറുലൈല നിർവഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എം. ഷീജ ആദ്യ നിക്ഷേപം സ്വീകരിച്ചു. പി.ബൈജു, കെ.അശ്വതി, ജി.നാരായണൻകുട്ടി മാസ്റ്റർ, ഷൗക്കത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News