‘സഹകരണ നിയമ ഭേദഗതി: ആശങ്കകളും സാധ്യതകളും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി

moonamvazhi

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി ‘സഹകരണ നിയമ ഭേദഗതി: ആശങ്കകളും സാധ്യതകളും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. സെമിനാര്‍ ഉദ്ഘാടനവും യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി വി.എ. രമേഷ് തയ്യാറാക്കി യൂണിയന്‍ പ്രസിദ്ധീകരിക്കുന്ന സഹകരണ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ‘ എന്ന പുസ്തകത്തിന്റെ പ്രകാശനവും സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു.

യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എം. വഹീദ അധ്യക്ഷയായ ചടങ്ങില്‍ കേരള പ്രൈമറി കോപ്പറേറ്റീവ് സൊസൈറ്റിസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് വി. ജോയി എം.എല്‍.എ വിഷയാവതരണം നടത്തി. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, കേരള കോപ്പറേറ്റീവ് ഡെവലപ്‌മെന്റ് ആന്‍ഡ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ സി.കെ. ശശീന്ദ്രന്‍, കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനില്‍കുമാര്‍ യൂണിയന്‍ സംസ്ഥാന ട്രഷറര്‍ പി.എസ്. ജയചന്ദ്രന്‍, സംസ്ഥാന സെക്രട്ടറി ബി. അനില്‍കുമാര്‍, മുന്‍ ജനറല്‍ സെക്രട്ടറി വി.എ. രമേഷ് എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍ സ്വാഗതവും തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. വിജയകുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.