സഹകരണ ജീവനക്കാരുടെ പ്രമോഷന്‍ സാദ്ധ്യതകള്‍ ഇല്ലാതാക്കുന്ന ചട്ടം ഭേദഗതി പിന്‍വലിക്കണം: സി ഇ ഒ
സഹകരണ ജീവനക്കാരുടെ പ്രമോഷന്‍ സാദ്ധ്യതകള്‍ ഒന്നൊന്നായി ഹനിക്കുന്ന ചട്ടം ഭേദഗതി പിന്‍വലിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (സി ഇ ഒ) ആവശ്യപ്പെട്ടു. ആഗസ്റ്റ് 24 നു സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്താന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാനിച്ചു. ഏഴ് വര്‍ഷത്തിലധികമായി സബ് – സ്റ്റാഫ് വിഭാഗത്തില്‍ ജോലി ചെയുന്ന പലര്‍ക്കും സര്‍വീസിന്നിടയില്‍ ഒരിക്കല്‍ പോലും പ്രമോഷന്‍ ലഭിക്കാത്ത വിധമാണ് ചട്ടത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നതെന്നും സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്നനുസൃതമായി പ്രമോഷന്‍ സാദ്ധ്യത കുറഞ്ഞുവരുന്ന വിധമാണ് പുതുതായി ചട്ടത്തില്‍ ദേദഗതി വരുത്തിയിട്ടുള്ളതെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന ട്രഷറര്‍ മുഹമ്മദ് കൊടുവള്ളി അദ്ധ്യക്ഷത വഹിച്ചു. എ കെ മുഹമ്മദലി, പൊന്‍പാറ കോയക്കുട്ടി, പി.ടി. മനാഫ്, എം.കെ.മുഹമ്മദലി, അന്‍വര്‍ താനാളൂര്‍, കെ.മൊയ്തു, എന്‍.അലവി, നസീര്‍ ചാലാട്, ജാഫര്‍ മാവൂര്‍, മജീദ് അമ്പലക്കണ്ടി, അഷറഫ് മടക്കാട്, എന്‍.വി. കോയ, ഫൈസല്‍ കളത്തിങ്ങല്‍, ഹാരിസ് ആമിയന്‍, മുസ്തഫ അബ്ദുല്‍ ലത്തീഫ്, കെ.പി. അഷറഫ്, റഷീദ് മുത്തനില്‍, കെ.എസ്. മുഹമ്മദ് റഫീഖ്, ഇഖ്ബാല്‍ കത്തറമ്മല്‍, വി.പി. ഇബ്രാഹീം, എം.കെ.മുഹമ്മദ് നിയാസ്, എം.അയ്യപ്പന്‍, ജബ്ബാര്‍ പള്ളിക്കല്‍ എന്നിവര്‍ സംസാരിച്ചു.