സഹകരണ ജീവനക്കാരുടെ ധർണ ഈ മാസം 20ന് സെക്രട്ടറിയേറ്റ് പടിക്കൽ.
ഈ മാസം ഇരുപതിന് സഹകരണ ജീവനക്കാർ സെക്രട്ട്രറിയേറ്റ് മാർച്ചും ധർണ്ണയും നടത്തും. സഹകരണ ജീവനക്കാരുടെ ശംബളപ്പരിഷ്ക്കരണ കമ്മീഷൻ രൂപീകരിക്കുക, സഹകരണ ജീവനക്കാരെയും മെഡിക്കൽ ഇൻഷൂറൻസ് പദ്ദതിയിൽ ഉൾപെടുത്തുക, കളക്ക്ഷൻ ഏജന്റുമാരുടെയും അപ്രൈസർ മാരുടെയും സേവന വേതന വ്യവസ്ഥകൾ പരിഷ്ക്കരിക്കുക, ജീവനക്കാർക്ക് ദോഷകരമായിമാറുന്ന ചട്ടം ഭേദഗതി റദ്ദ് ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ കോ ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ജൂലായ് 20നു സെക്രട്ടരിയേറ്റ് മാർച്ചും ധർണ്ണയും നടത്തും.
ധർണ്ണ സി.എം.പി സംസ്ഥാന ജനറൽ സെക്രട്ട്രറി സി.പി.ജോൺ ഉദ്ഘാടനം ചെയ്യും. ധർണ്ണയിൽ പ്രമുഖ സഹകരണ-ട്രേഡ് യൂണിയൻ നേതാക്കളായ സി.എ.അജീർ, കൃഷണൻ കോട്ടുമല,എം.പി. സാജു, പി.ആർ. എൻ നംബീശൻ, എം.ആർ. മനോജ്, എൻ.സി.സുമോദ്, പി.ജി.മധു, അഷറഫ് മണക്കടവ്, പേയാട്ജോതി തുടങ്ങിയവർ സംസാരിക്കും.
മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ മുഴുവൻ സഹകരണ ജീവനക്കാരും പങ്കെടുക്കണമെന്ന് കേരളാ കോ ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കൃഷ്ണൻ കോട്ടുമൽ, ജനറൽ സെക്രട്ട്രറി എൻ.സി. സുമോദ്, വർക്കിംഗ് പ്പ്രസിഡണ്ട് അഷറഫ് മണക്കടവ് എന്നിവർ ജീവനക്കരോട് ആഹ്വാന്നം ചെയ്തു.