സഹകരണ ജീവനക്കാരുടെ ക്ഷാമബത്തയില്‍ 6 ശതമാനം വര്‍ദ്ധനവുണ്ടാകും

[mbzauthor]

സഹകരണ ജീവനക്കാരുടെ ക്ഷാമബത്തയില്‍ 6 ശതമാനം വര്‍ദ്ധനയുണ്ടാകുമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി എ.കെ.മുഹമ്മദലി അറിയിച്ചു. കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണത്തില്‍ ക്ഷാമബത്ത ഭാഗികമായി മാത്രം അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിച്ചതിനാലാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത 103 ശതമാനമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതോടെ കുടിശ്ശികയാകുന്ന അഞ്ച് ഗഡു ക്ഷാമബത്തയിലെ ആദ്യ ഗഡുവെങ്കിലും ബഡ്ജറ്റില്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ ക്ഷാമബത്ത പ്രഖ്യാപിക്കുന്ന മുറക്ക് സഹകരണ ജീവനക്കാരുടെയും ക്ഷാമബത്ത അനുവദിച്ച് ഉത്തരവാകും – എ.കെ.മുഹമ്മദലി അഭിപ്രായപ്പെട്ടു.

[mbzshare]

Leave a Reply

Your email address will not be published.