സഹകരണ ആശ്വാസ ഫണ്ട് ആരംഭിച്ചിട്ട് ഒരു വർഷം- ഇതുവരെ സഹായം നൽകിയിട്ടില്ലെന്ന് വകുപ്പ് മന്ത്രി.
സഹകരണ ആശ്വാസ ഫണ്ട് ആരംഭിച്ചിട്ട് ഒരു വർഷം- ഇതുവരെ സഹായം നൽകിയിട്ടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി.
കഴിഞ്ഞ വർഷം ജൂൺ 22 നാണ് സഹകരണ ആശ്വാസ ഫണ്ട്( കോ-ഓപ്പറേറ്റീവ് മെമ്പേഴ്സ് റിലീഫ് ഫണ്ട്) ആരംഭിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങിയത്. അഞ്ച് വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അർബുദം, വൃക്ക രോഗം ബാധിച്ചു് ഡയാലിസിസിന് വിധേയരായ ഇരിക്കുന്നവർ, പരാലിസിസ് ബാധിച്ചു കിടപ്പിലായവർ, എച്ച്.ഐ.വി ബാധിതർ, ഹൃദ്രോഗംമൂലം ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, കരൾ സംബന്ധമായ ഗുരുതരമായ അസുഖം ബാധിച്ചവർ, വാഹനാപകടത്തിൽ പെട്ട് അംഗവൈകല്യം സംഭവിച്ചവർ, അപകടത്തിൽപ്പെട്ട് ശയ്യാവലംബരായ അംഗങ്ങളുടെ/ മരണപ്പെട്ട അംഗങ്ങളുടെ ആശ്രിതർ, മാതാപിതാക്കൾ എടുത്ത വായ്ക്ക് ബാധ്യതപ്പെട്ട കുട്ടികൾ, പ്രകൃതി ദുരന്തത്തിൽ പെട്ട് വീടും അനുബന്ധ സ്വത്തുക്കളും നഷ്ടപ്പെട്ടവർ ഇവരെല്ലാമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ നാളിതുവരെയായിട്ടും ഈ വിഭാഗത്തിൽ പെട്ട ഒരാൾക്ക് പോലും തുക നൽകിയതായി സർക്കാർ പറയുന്നില്ല. തന്നെയുമല്ല ഒരു രൂപ പോലും സഹകാരികൾക്ക് കൊടുത്തിട്ടില്ല എന്ന് രേഖാമൂലം വകുപ്പ് മന്ത്രി പി. അബ്ദുൽ ഹമീദ് എം.എൽ.എ യെ രേഖാമൂലം അറിയിക്കുകയും ചെയ്തു. കഴിഞ്ഞവർഷം കേരളം പ്രളയത്തിൽ അകപ്പെട്ടപ്പോൾ ഇതിൽ പെട്ട ഒരാൾക്ക് പോലും ഈ ഫണ്ടിൽ നിന്ന് തുക നേരിട്ട് നൽകിയിട്ടില്ല. പ്രളയ ദുരിതാശ്വാസനിധിയിലേക്ക് ഈ ഫണ്ടിൽ നിന്ന് 35 കോടി രൂപ നൽകിയിട്ടുമുണ്ട്. സഹകാരികളുടെ സഹായിക്കാനും ആപത്ഘട്ടത്തിൽ കൈത്താങ്ങായി നിൽക്കാനുമായി ആരംഭിച്ച സഹകരണ ആശ്വാസ ഫണ്ട് എന്തിനാണ് തുടങ്ങിയത് എന്നു തന്നെ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും അറിയില്ല എന്നതാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.
[mbzshare]