സമാനതകളില്ലാത്ത പോരാട്ടവീര്യം നിലച്ചിട്ട് ആറാണ്ട്. എംവിആർ ന്റെ ഓർമ്മകൾക്ക് സഹകരണ സമൂഹത്തിന്റെ സ്മരണാഞ്ജലി.

[mbzauthor]

സമാനതകളില്ലാത്ത പോരാട്ടവീര്യം നിലച്ചിട്ട് ഇന്നേക്ക് ആറാണ്ട് തികയുമ്പോൾ എം വി ആർ എന്ന സഹകാരിയും ഭരണാധികാരിയും സഹകരണ പ്രസ്ഥാനത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ഇന്ന് കാണുന്ന രീതിയിലേക്ക് അടുക്കും ചിട്ടയുമുള്ള ലോകശ്രദ്ധ ആകർഷിക്കുന്ന രീതിയിലേക്ക് ഉയർത്തിയതിൽ എംവിആർ എന്ന സഹകാരിയുടെയും സഹകരണമന്ത്രിയുടെയും ചിന്തയും ഭരണപാഠവവും എടുത്തുപറയേണ്ടതാണ്.സഹകരണം എന്ന പ്രത്യയശാസ്ത്രത്തെയും ആശയത്തെയും വാനോളം ഉയർത്തിയ വേറൊരു ഭരണാധികാരി കേരളത്തിൽ ഉണ്ടോ എന്ന് സംശയമാണ്.

പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ആയിട്ടാണ് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ എംവിആര്‍ ആദ്യം പങ്കാളിയാവുന്നത്. തുടര്‍ച്ചയായി മൂന്ന് തവണ പഞ്ചായത്ത് പ്രസിഡന്റ് ആയി. ഏഴ് തവണ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എംവിആര്‍. രണ്ട് തവണ സഹകരണമന്ത്രിയുമായി.ഏറ്റവും അധികം മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ച് ജയിച്ച ആളെന്ന റെക്കോര്‍ഡ് എംവിആറിന്റെ മാത്രം സ്വന്തം.രാജ്യത്തെ ആദ്യ സഹകരണ മെഡിക്കല്‍ കോളേജ് ആണ് പരിയാരം മെഡിക്കല്‍ കോളേജ്.ഇന്നത് സർക്കാർ മെഡിക്കൽ കോളജ് ആയി ഉയർന്നു. അതിന്റെ ശില്‍പി എംവിആർ ആയിരുന്നു.സഹകരണം എന്നത് രാഷ്ട്രീയം പോലെ മറ്റൊരു രാഷ്ട്രീയമായിരുന്നു എം വി ആറിന്. അതുകൊണ്ടുതന്നെ സഹകരണത്തിന്റെ എല്ലാ സാധ്യതകളും അദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നു. രാഷ്ട്രീയത്തിന് അതീതമായി സഹകരണ ചിന്ത അദ്ദേഹം പുലർത്തിയിരുന്നു എന്നത് തന്നെയാണ് ഈ മേഖലയിലെ അദ്ദേഹത്തിന്റെ കരുത്തും വിജയവും. എം വി ആറിനെ മരണശേഷവും സഹകരണമേഖലയിൽ എം വി ആറിന്റെ തലയെടുപ്പ് പല സ്ഥാപനങ്ങളുടെ പേരിൽ ആയി നിലകൊള്ളുകയാണ്. ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും.

[mbzshare]

Leave a Reply

Your email address will not be published.