സത്രീകള്‍ക്കും കുട്ടികള്‍ക്കുമായുളള ആദ്യത്തെ സഹരണ ആശുപത്രി മലപ്പുറത്ത്

moonamvazhi

ആധുനിക സൗകര്യങ്ങളോടെ സത്രീകള്‍ക്കും കുട്ടികള്‍ക്കുമായുളള സഹകരണ മേഖലയിലെ ആദ്യത്തെ ആശുപത്രി മലപ്പുറത്ത് മൂന്നാം പടിയില്‍ ആരംഭിക്കുന്നു. ആരോഗ്യപരിപാലന രംഗത്തെ ജില്ലയിലെ മുന്‍നിര സ്ഥാപനമായ പി.എം.എസ്.എ പൂക്കോയതങ്ങള്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ ഭാഗമായാണ് പുതിയ ആശുപത്രി ആരംഭിക്കുന്നത്. മാര്‍ച്ച് ഒന്നിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സോഫ്റ്റ് ലോഞ്ചിംഗ് ഉദ്ഘാടനം ചെയ്യും.

വേദന രഹിത പ്രസവം, നവജാത ശിശുക്കള്‍ക്കുള്ള ഏറ്റവും ആധുനിക എന്‍.ഐ.സി.യു, പ്രസവ സമയത്ത് ഭര്‍ത്താവിനും കൂടെ നില്‍ക്കാന്‍ സംവിധാനമുള്ള ലേബര്‍റൂം, ഗര്‍ഭകാല-പ്രസവാനന്തര പരിചരണത്തിനുള്ള പ്രത്യേക സംവിധാനങ്ങള്‍, സ്‌കാനിങ് (റേഡിയോളജി) വിഭാഗം, പീഡിയാട്രിക് സ്പെഷ്യലിസ്റ്റ്മാരുടെയും ഗൈനക്കോളജിസ്റ്റുകളുടെയും സേവനം ഉള്‍പ്പടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇവിടെ ലഭിക്കും. എമര്‍ജന്‍സി മെഡിസിന്‍, ഫീറ്റല്‍മെഡിസിന്‍ വിഭാഗങ്ങളും, കുടുംബാരോഗ്യ വിഭാഗം, 50 ബെഡ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആയുര്‍വേദ ആശുപത്രി, ദന്തല്‍ ക്ലിനിക്ക്, ഫിസിയോതെറാപ്പി ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍, സ്പീച്ച് ആന്റ് ഹിയറിംഗ് തെറാപ്പി എന്നിവയും ആശുപത്രിയിലുണ്ട്.

സേവന പ്രവര്‍ത്തന രംഗത്ത് 38 വര്‍ഷം പൂര്‍ത്തിയാക്കുന്ന പി.എം.എസ്.എ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി ചികിത്സാ രംഗത്ത് ജില്ലയുടെ സമഗ്ര പുരോഗതിക്കായുള്ള വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. മാനേജിങ് കമ്മിറ്റി പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, എക്‌സിക്യൂട്ടീവ് ഡയറ്കടര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സെക്രട്ടറി സഹീര്‍ കാലടി എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്.

സാധാരണക്കാര്‍ക്ക് ഏറ്റവും പ്രാപ്യമായ നിരക്കില്‍ മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിന് ജില്ലയുടെ വിവിധ മേഖലകളില്‍ ചികിത്സാ സൗകര്യമൊരുക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മാനേജിങ് കമ്മിറ്റി വ്യക്തമാക്കി. ഓഹരി ഉടമകള്‍ക്ക് 11 % ഡിവിഡന്റും 5% ചികിത്സാ ബെനിഫിറ്റും തുടര്‍ച്ചയായി സഹകരണ ആശുപത്രി നല്‍കി വരുന്നുണ്ട്. പാവപ്പെട്ട രോഗികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യ ചികിത്സ നല്‍കുന്നതിനായി പി.എം.എസ്. ഹെല്‍ത്ത് കെയര്‍ പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ട്. ടി.രായിന്‍ , മന്നയില്‍ അബൂബക്കര്‍, ഹനീഫ മുന്നിയൂര്‍, വി.എ. റഹ്മാന്‍, സി.കെ അബ്ദു നാസര്‍, കുന്നത്ത് കുഞ്ഞിമുഹമ്മദ്, അഡ്വ. റജീന പി.കെ., ഖദീജ, രാധ.കെ എന്നിവര്‍ ഭരണസമിതി അംഗങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News