സംഗീത കലാകാരന്മാരുടെ ഇന്ത്യയിലെ ആദ്യ സഹകരണ സംഘത്തിന് കോഴിക്കോട് തുടക്കം.

[mbzauthor]

സംഗീത കലാകാരന്മാർക്കുള്ള ഇന്ത്യയിലെ ആദ്യ സഹകരണ സംഘം കോഴിക്കോട് ഉദ്ഘാടനം ചെയ്തു . കോഴിക്കോട് മ്യൂസിഷ്യൻസ് സോഷ്യൽ വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്  എന്ന സംഘത്തിന്റെ  ഉദ്ഘാടനം കോഴിക്കോട് കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ നിലവിളക്ക് കൊളുത്തി നിർവ്വഹിച്ചു. വിശിഷ്ടമായ ഒരു സഹകരണ സംരംഭത്തിന് തുടക്കം കുറിക്കാനായത് സംഗീത നഗരമായ കോഴിക്കോടിന്റെ ഭാഗ്യമാണെന്ന് മേയർ പറഞ്ഞു . സംഘം പ്രസിഡന്റ് സി.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഷെയർ സർട്ടിഫിക്കറ്റ് വിതരണവും പുതിയ അംഗങ്ങൾക്കുള്ള അപേക്ഷ വിതരണവും എ.പ്രദീപ് കുമാർ എം.എൽ.എ  നിർവ്വഹിച്ചു. എല്ലാ സംഗീത കലാകാരന്മാരേയും ഉൾക്കൊള്ളാൻ ഈ സംഘത്തിനാവണമെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യ നിക്ഷേപം എം.കെ.മുനീർ എം.എൽ.എ  സ്വീകരിച്ചു. സംഘം സംബന്ധിച്ച റിപ്പോർട്ട് ഹോണററി സെക്രട്ടറി എ.കെ.ശശികുമാർ വായിച്ചു. സംഘം രജിസ്ട്രേഷൻ രേഖകൾ സഹ: സംഘം ജോയിന്റ് രജിസ്ട്രാർ  വി.കെ.രാധാകൃഷ്ണൻ സംഘം പ്രസിഡന്റിനും സെക്രട്ടറിക്കും കൈമാറി. മ്യൂസിഷ്യൻസ് വെൽഫയർ അസോസിയേഷന്റെ (MWA) സ്ഥാപകാംഗങ്ങളെ കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ കെ.പി.അജയ്കുമാർ ആദരിച്ചു.സംഘത്തിന്റെ ലോഗോ പ്രകാശനം സഹകരണ അസി: രജിസ്ട്രാർ ശ്രീമതി. എൻ.എം. ഷീജ നിർവ്വഹിച്ചു. വിവിധ മേഖലയിൽ പ്രതിഭ തെളിയിച്ച കലാകാരന്മാരേയും കുടുംബാംഗങ്ങളേയും MWA പ്രസിഡൻറ് സുനിൽ ഭാസ്ക്കർ മെമെന്റോസ് നൽകി ആദരിച്ചു. IPTA ദേശീയ വൈസ് പ്രസിഡന്റ് ടി.വി.ബാലൻ, നന്മ സംസ്ഥാന വൈസ് പ്രസിഡന്റ് വിൽസൺ സാമുവൽ,  പി.ടി. മുസ്തഫ (റഫി ഫൗണ്ടേഷൻ), വിനീഷ് വിദ്യാധരൻ (കല, കിഷോർ ഫൗണ്ടേഷൻ ) , പി.പ്രകാശ് (ആശ), ശ്രീ.സുന്ദർദാസ് ( നവതരംഗം), പി.ടി.എസ്. ഉണ്ണി (MWA ആദ്യ പ്രസിഡന്റ്) തുടങ്ങിയവർ ആശംസകൾ നിർവ്വഹിച്ചു. തുടർന്ന് അറുപതോളം സംഗീതജ്ഞർ പങ്കെടുത്ത സംഗീതനിശയിൽ ചലച്ചിത്ര പിന്നണി ഗായകരായ നിഷാദ്, സിബല്ല സദാനന്ദൻ, സിനോവ് രാജ് ,എം എൽ.എ എം.കെ.മുനീർ തുടങ്ങിയർ നേതൃത്വം നൽകി.

 

പിന്നണി ഗായകരായ  അനു ശങ്കർ, സതീഷ് ബാബു എന്നിവർ ചടങ്ങിന് ആശീർവാദമർപ്പിക്കാൻ എത്തിയിരുന്നു.പ്രശസ്ത അക്കോഡിയനിസ്റ്റ് സുനിൽ ഭാസ്കറിന്റെ സോളോ അക്കോഡിയൻ വായന ചടങ്ങിന് ചാരുതയേകി.സ്വാഗത സംഘം ജനറൽ കൺവീനർ നൗഷാദ് അരീക്കോട് സ്വാഗതവും സംഘം ഡയറക്ടർ പ്രമോദ് ഷേണായ് നന്ദിയും പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.