ശമ്പള പരിഷ്കരണം സംബന്ധിച്ച് ജീവനക്കാരുടെ ആവശ്യം ന്യായമെന്ന് മന്ത്രി: അടുത്ത ആഴ്ചകു ശേഷം ശമ്പള പരിഷ്കരണ കമ്മിറ്റി ചർച്ചകൾ ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

adminmoonam

സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച ആവശ്യം ന്യായമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അടുത്ത ആഴ്ചക്കു ശേഷം ശമ്പള പരിഷ്കരണ കമ്മിറ്റി ചർച്ചകൾ ആരംഭിക്കുമെന്ന് മന്ത്രി വാർത്താലേഖകരെ അറിയിച്ചു. ശമ്പള പരിഷ്കരണം കഴിഞ്ഞിട്ട് 40 മാസത്തിലേറെയായി. കോവിഡിന്റെ പശ്ചാത്തലം ആയതുകൊണ്ടാണ് നീണ്ടുപോയത്. കോവിഡ് വ്യാപനം വർധിച്ചതോടെ ശമ്പളപരിഷ്കരണത്തെക്കുറിച്ച് ആലോചിക്കാവുന്ന അന്തരീക്ഷം ആയിരുന്നില്ല. അഞ്ചുവർഷം കൂടുമ്പോൾ ശമ്പളം പരിഷ്കരിക്കുക എന്നത് ജീവനക്കാരുടെ അവകാശമാണ്. അതിനായി കമ്മിറ്റി രൂപീകരിക്കുകയും അവർ റിപ്പോർട്ട് നൽകുകയും ചെയ്തു. ഇപ്പോൾ ജീവനക്കാരുടെ ഡിമാൻഡ് ശക്തമായിരിക്കുകയാണ്. ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ല എന്നതുകൊണ്ടാണ് ഈ മാസം 15 നു ശേഷം ശമ്പള പരിഷ്കരണ കമ്മറ്റി, ചർച്ചകൾ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളബാങ്ക്മായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ ആയിരുന്നു മന്ത്രിയുടെ ഉറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News