വ്യവസ്ഥ ഇളവ് നല്‍കിയത് സഹായകമായി; റിസക് ഫണ്ടില്‍നിന്ന് നല്‍കിയത് 90.51 കോടി രൂപ

moonamvazhi

സഹകരണ ബാങ്കുകളില്‍നിന്ന് വായ്പ എടുത്തവര്‍ ഗുരുതരമായ രോഗത്തിനും മരണത്തിനും കീഴടങ്ങുമ്പോള്‍ നല്‍കുന്ന റിസ്‌ക് ഫണ്ട് ആനുകൂല്യം നല്‍കിയവരുടെ എണ്ണത്തില്‍ വര്‍ദ്ധന. റിസ്‌ക്ഫണ്ട് നിയമാവലയില്‍ സര്‍ക്കാര്‍ ഇളവ് അനുവദിക്കുന്നത് അര്‍ഹരായ കൂടുല്‍പേര്‍ക്ക് സഹായം എത്തിക്കാനായി. കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡാണ് റിസ്‌ക്ഫണ്ട് സഹായം നല്‍കുന്നത്. ഈ വര്‍ഷം സഹായമായി നല്‍കിയത് 90.51 കോടി രൂപ. 9,879 അപേക്ഷകള്‍ക്കാണ് സഹായധനം അനുവദിച്ച് നല്‍കിയത്. ബോര്‍ഡ് രൂപീകൃതമായശേഷം ഏറ്റവും അധികം ആളുകളിലേക്ക് ധനസഹായം എത്തിക്കാന്‍ ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത് മുന്‍പ് കഴിഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ 451 അപേക്ഷര്‍ക്കായി 5,1790,708 രൂപ, കൊല്ലം ജില്ലയില്‍ 719 അപേക്ഷകര്‍ക്കായി 8,07,02,128 രൂപ , പത്തനംതിട്ട ജില്ലയിലെ 313 അപേക്ഷകര്‍ക്കായി 2,99,67,282 രൂപ, ആലപ്പുഴ ജില്ലയില്‍ 369 അപേക്ഷകര്‍ക്കായി 3,66,67,766 രൂപ , കോട്ടയം ജില്ലയിലെ 290 അപേക്ഷകര്‍ക്കായി 3,57,31,382രൂപ, ഇടുക്കി ജില്ലയില്‍ 442 അപേക്ഷകര്‍ക്കായി 3,17,25,881 രൂപ, എറണാകുളം ജില്ലയില്‍ 1138 അപേക്ഷകര്‍ക്കായി 10,09,27,907 രൂപ, തൃശൂര്‍ ജില്ലയില്‍ 612 അപേക്ഷകര്‍ക്കായി 5,92,84,531 രൂപ, പാലക്കാട് ജില്ലയിലെ 802 അപേക്ഷകര്‍ക്കായി 7,97,56,298 രൂപ, മലപ്പുറം ജില്ലയിലെ 928 അപേക്ഷകര്‍ക്കായി 9,01,72,519 രൂപ, കോഴിക്കോട് ജില്ലയില്‍ 1398 അപേക്ഷകര്‍ക്കായി 13,05,44,054 രൂപ, വയനാട് ജില്ലയില്‍ 253 അപേക്ഷകര്‍ക്കായി 1,99,29,446, രൂപ, കണ്ണൂര്‍ ജില്ലയില്‍ 1834 അപേക്ഷകര്‍ക്കായി 13,36,04,976 രൂപ, കാസര്‍ഗോഡ് ജില്ലയിലെ 330 അപേക്ഷകര്‍ക്കായി 2,43,22,233 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ അനുവദിച്ചത് 86.80 കോടി രൂപയായിരുന്നു. 9585 അപേക്ഷകര്‍ക്കാണ് അന്ന് സഹായധനം അന്ന് അനുവദിച്ച് നല്‍കാന്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 294 പേര്‍ക്കാണ് ഇത്തവണ അധികമായി സഹായം ലഭിച്ചത്. 3.71 കോടിരൂപയാണ് അധികമായി നല്‍കിയ തുക. ഡിസംബര്‍ 18 വരയുള്ള കണക്ക് അനുസരിച്ച് 90,51,27,111 രൂപയാണ് സഹായധനമായി നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News