വേനൽ ചൂടിന് ആശ്വാസമായി കാലിക്കറ്റ് സിറ്റി ബാങ്കിന്റെ 5000 പാക്കറ്റ് സംഭാര വിതരണം തുടങ്ങി.

[email protected]

കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക് ഇത്തവണയും വേനൽചൂടിന് ആശ്വാസമായി സൗജന്യ സംഭാര വിതരണം ആരംഭിച്ചു. വേനൽക്കാലം കഴിയുന്നതു വരെ ഇത് തുടരും. പ്രതിദിനം 5000 പാക്കറ്റ് മിൽമയുടെ സംഭാരം ആണ് വിതരണം ചെയ്യുന്നത്. 2010 മാർച്ച് ഒന്നുമുതൽ ആണ് സിറ്റിബാങ്ക് സംഭാര വിതരണം ആരംഭിച്ചത്. പത്താം വർഷവും ഇത് തുടരുകയാണ്. കോഴിക്കോട് നഗരത്തിലെത്തുന്ന വർക്ക് വളരെ ആശ്വാസകരമാണ് ഈ സേവനം. 2010 ൽ 100 കോടി രൂപ ബാങ്കിൽ നിക്ഷേപം ആയപ്പോഴാണ് സംഭാര വിതരണം ആരംഭിച്ചത്. ഇന്നത് 1200 കോടി രൂപയായി. നഗരത്തിൽ രണ്ട് സ്ഥലത്താണ് ഒരേസമയം സംഭാര വിതരണം നടക്കുന്നത്. റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽ ബാങ്ക് ചെയർമാൻ ജി. നാരായണൻകുട്ടിയും മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് പരിസരത്ത് വൈസ് ചെയർമാൻ ഡോക്ടർ ഐഷ ഗുഹരാജും വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് ഡയറക്ടർമാരും ജീവനക്കാരും സഹകാരികളും നാട്ടുകാരും പങ്കെടുത്തു.

Leave a Reply

Your email address will not be published.