വെളിയത്തുനാട് ബാങ്ക് കൂണ്‍കൃഷിപരിശീലനം നടത്തി

moonamvazhi

എറണാകുളം ജില്ലയിലെ വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്ക് കര്‍ഷകപൊതുയോഗവും കൂണ്‍കൃഷിപരിശീലനവും നടത്തി. ആറ്റിപ്പുഴ ഹാളില്‍ ചേര്‍ന്ന പൊതുയോഗം ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ് ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ കാര്‍ഷികവികസനസമിതി ചെയര്‍മാന്‍ എം.കെ. സദാശിവന്‍ അധ്യക്ഷനായിരുന്നു. സ്വയംസഹായസംഘങ്ങളുടെ രൂപവത്കരണവും കൂണ്‍പ്രദര്‍ശനവും കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍ എം.പി. വിജയന്‍ ഉദ്ഘാടനം ചെയ്തു. അഗ്രോ നേച്ചര്‍ സി.ഇ.ഒ. രഞ്ജിത്ത് രാമചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. ആലുവ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.എ. രാജു, വാര്‍ഡംഗം കെ.എസ്. മോഹന്‍കുമാര്‍, ബാങ്ക് ഭരണസമിതിയംഗങ്ങളായ വി.എം. ചന്ദ്രന്‍, എ.കെ. സന്തോഷ് എന്നിവര്‍ സംസാരിച്ചു.

കൂണ്‍ കര്‍ഷകരായ തങ്കച്ചന്‍, ഷൈജി തങ്കച്ചന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. കൂണ്‍കൊണ്ടുള്ള വിവിധ മൂല്യവര്‍ധിതോത്പന്നങ്ങള്‍ കൊക്കൂണ്‍ എന്ന ബ്രാന്റ് നാമത്തില്‍ വിപണിയില്‍ അവതരിപ്പിച്ച ബാങ്ക് കൂണ്‍ഗ്രാമം പദ്ധതിയുടെ ഭാഗമായി കൂണ്‍കൃഷി വ്യാപകമാക്കുന്നതിന്റെ മുന്നോടിയായാണു കര്‍ഷകയോഗവും പരിശീലനവും സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News