വിരമിച്ച യൂണിയന് മെമ്പര്‍മാരെ ആദരിച്ചു
കേരള കോ-ഓപ്പറേറ്റീവ് വർക്കീസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വീസിൽ നിന്ന് വിരമിച്ച യൂണിയൻ മെമ്പർമാരെ ആദരിക്കുകയും SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. കണ്ണൂർ മേയർ അഡ്വ:ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സി.എം.പി. ജില്ലാ സെക്രട്ടറി പി. സുനിൽ കുമാറും സർവ്വീസിൽ നിന്ന് വിരമിച്ച യൂണിയൻ മെമ്പർമാരെ KCWF സംസ്ഥാന സെക്രട്ടറി എൻ.സി. സുമോദും ആദരിച്ചു. ജില്ലാ പ്രസിഡണ്ട് കെ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കാഞ്ചന മാച്ചേരി, സുധീഷ് കടന്നപ്പള്ളി സി.വി.ഗോപിനാഥ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ജില്ലാ സെക്രട്ടറി വി.എൻ. അഷറഫ് സ്വാഗതവും എൻ. പ്രസീതൻ നന്ദിയും പറഞ്ഞു.