വാർഷിക സ്റ്റോക്കെടുപ്പ് : കൺസ്യൂമർഫെഡിൽ 31ന് സെയിൽസിനു ശേഷം കമ്പ്യൂട്ടർ സ്റ്റോക്ക് സ്റ്റേറ്റ്മെന്റ് എടുത്ത് അയക്കണമെന്ന് എം.ഡി യുടെ നിർദ്ദേശം.
സ്റ്റോക്കെടുപ്പ്മായി ബന്ധപ്പെട്ട അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിൽ കൺസ്യൂമർഫെഡ് ഷോപ്പുകളിൽ 31 ലെ സെയിൽസിനു ശേഷം കമ്പ്യൂട്ടർ സ്റ്റോക്ക് സ്റ്റേറ്റ്മെന്റ് പ്രിന്റ് ഔട്ട് എടുത്ത് അയക്കണമെന്ന് മാനേജിങ് ഡയറക്ടർ നിർദ്ദേശിച്ചു. കൺസ്യൂമർഫെഡിന്റെ വാർഷിക സ്റ്റോക്കെടുപ്പ് നോടനുബന്ധിച്ച് ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഷോപ്പുകൾ സ്റ്റോക്കെടുപ്പിനായി കൂടുതൽ സമയത്തേക്ക് അടച്ചിടാൻ സാധിക്കുകയില്ല. അതിനാൽ ഫിസിക്കൽ വെരിഫിക്കേഷൻ നടക്കാത്ത സാഹചര്യത്തിൽ 31ന് സെയിൽസിനു തടസ്സം വരാത്ത രീതിയിൽ സെയിൽസിനുശേഷം കമ്പ്യൂട്ടർ സ്റ്റോക്ക് സ്റ്റേറ്റ്മെന്റ് പ്രിന്റ് ഔട്ട് എടുക്കണമെന്നും ഓരോ ഷോപ്പിലെയും ഷോപ്പ് ഇൻ ചാർജ്മാരും മറ്റ് ജീവനക്കാരും ഒപ്പും സീലും രേഖപ്പെടുത്തി സാക്ഷ്യപ്പെടുത്തിയ കമ്പ്യൂട്ടർ സ്റ്റോക്കിന്റെ പ്രിന്റ് ഔട്ട് അതാത് റീജിയണൽ ഓഫീസിൽ എത്തിക്കുകയും വേണമെന്ന് മാനേജിങ് ഡയറക്ടർ നിർദ്ദേശിച്ചു. റീജിയണൽ മാനേജർമാർ ആയത് ക്രോഡീകരിച്ച് ഹെഡ് ഓഫീസിലേക്ക് അയച്ചുതരണമെന്നും ക്യാഷ് ക്ലോസ് ചെയ്ത് ക്യാഷ് ബുക്ക് ക്ലിയർ ചെയ്യുന്നതിനും മാനേജിംഗ് ഡയറക്ടർ നിർദേശം നൽകി.
കൺസ്യൂമർ ഫെഡ് മാനേജിങ് ഡയറക്ടറുടെ നിർദേശം വന്ന സാഹചര്യത്തിൽ സ്റ്റോക്കെടുപ്പ് നടത്തുന്നതിനായി പോകേണ്ട സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ആശങ്കയിലാണ്. ഇത് സംബന്ധിച്ച് ജോയിന്റ് രജിസ്ട്രാർമാരുടെ നിലവിലുള്ള ഉത്തരവുകൾ പാലിക്കേണ്ടതല്ലേ എന്ന ചോദ്യവും ബാക്കിയാകുന്നു. സഹകരണ സംഘങ്ങളിലെയും കൺസ്യൂമർ ഫെഡ് ഉൾപ്പെടെയുള്ള കൺസ്യൂമർ സഹകരണ സംഘങ്ങളെയും സ്റ്റോക്കെടുപ്പ് സംബന്ധിച്ച് വ്യക്തമായ നിർദ്ദേശം വരുംദിവസങ്ങളിൽ വരുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.