വാര്‍ഷികസ്വത്തുവിവരം അറിയിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി വരും  

[mbzauthor]

വാര്‍ഷിക സ്വത്തുവിവരപത്രിക യഥാസമയം സമര്‍പ്പിക്കാത്ത സര്‍ക്കാർ ജീവനക്കാര്‍ക്കെതിരെ ശിക്ഷണ നടപടിയെടുക്കുമെന്നും ഇത്തരം ജീവനക്കാരെ സ്ഥാനക്കയറ്റത്തിനും സ്ഥലംമാറ്റത്തിനും പരിഗണിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതുസംബന്ധിച്ചു ബന്ധപ്പെട്ട ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതികള്‍ വരുത്തും.

1960 ലെ കേരളസര്‍ക്കാര്‍ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 37, 39 എന്നിവയനുസരിച്ചു പാര്‍ട്ട്‌ടൈം കാരൊഴികെയുള്ള എല്ലാ സര്‍ക്കാര്‍ജീവനക്കാരും വാര്‍ഷിക സ്വത്തുവിവരപത്രിക ജനുവരി പതിനഞ്ചിനകം സമര്‍പ്പിക്കേണ്ടതുണ്ട്. SPARK സോഫ്റ്റ്‌വെയര്‍ മുഖേന ഡിജിറ്റലായാണ് ഇതു സമര്‍പ്പിക്കേണ്ടത്. എന്നാല്‍, ചില ജീവനക്കാര്‍ സ്വത്തുവിവരപത്രിക സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണു ശിക്ഷണനടപടി കൈക്കൊള്ളാന്‍ തീരുമാനിച്ചിരിക്കുന്നത്.

[mbzshare]

Leave a Reply

Your email address will not be published.