വായ്പയെടുത്തയാളുടെ കടബാധ്യത കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് സ്റ്റാഫ് കൗണ്‍സില്‍ മുന്‍കൈ എടുത്ത് അടച്ചു തീര്‍ത്തു

[mbzauthor]

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് ലോണെടുത്തു അടച്ചു തീര്‍ക്കാന്‍ സാധിക്കാതെ നിയമനടപടികള്‍ നേരിടുന്ന പി.എം. രമണിയുടെ പേരിലുള്ള കടബാധ്യതകള്‍ ബാങ്ക് സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അഭ്യുദയകാംഷികളും മറ്റും ചേര്‍ന്ന് അടച്ചു തീര്‍ത്തു. ഇതേത്തുടര്‍ന്ന് രമണിയുടെ പ്രമാണങ്ങള്‍ തിരിച്ചു നല്‍കി.

രണ്ടരലക്ഷം രൂപയാണ് ലക്ഷം രൂപയാണ് രമണി വായ്പയെടുത്തത് എന്നാല്‍ അതില്‍ ഒരു ലക്ഷം രൂപ മാത്രമാണ് തിരിച്ചടച്ചത്. കോവിഡ് പ്രതിസന്ധി കാരണം കൂലിപ്പണിയും ഇല്ലാതയതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. രമണിയുടെ അവസ്ഥ മനസ്സിലാക്കിയ ബാങ്ക് കൗണ്‍സിലും മറ്റുളളവരും ചേര്‍ന്ന് ബാക്കി തുക അടച്ചു. പി.ടി.എ റഹീം എം.എല്‍.എ രമണിയുടെ വീട്ടിലെത്തിയാണ് പ്രമാണങ്ങള്‍ കൈമാറിയത്. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി, വാര്‍ഡ് മെമ്പര്‍ ബാബു, സിറ്റി ബാങ്ക് ഡയറക്ടര്‍മാരായ സി.ഇ. ചാക്കുണ്ണി, ജയപ്രകാശ്, കെ. ജയേന്ദ്രന്‍, ഡോ: മുഹമ്മദ് ബഷീര്‍, അസി: രജിസ്ട്രാര്‍ സുജു, സിറ്റി ബാങ്ക് അസി:മാനേജര്‍ കെ. രാഗേഷ്, കെ.പി. നന്ദു, ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

[mbzshare]

Leave a Reply

Your email address will not be published.