വാക്‌സിന്‍ മുന്‍ഗണന വിഭാഗത്തില്‍ സഹകരണ ജീവനക്കാരെയും ഉള്‍പ്പെടുത്തണം – സി.ഇ.ഒ.

Deepthi Vipin lal

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണമടക്കമുള്ള പ്രവര്‍ത്തനങ്ങളുമായി കണ്ടയിന്‍മെന്റ് സോണിലടക്കം പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന സഹകരണ ജീവനക്കാര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന് കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം (ഏപ്രില്‍) വാക്‌സിന്‍ ചാലഞ്ചുമായി ബന്ധപ്പെട്ട് സഹകരണ മന്ത്രി വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍ സി.ഇ.ഒ. ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാല്‍ GO ( Rt ) 1102 /2021 / H & FWD dt 19.05.2021 പ്രകാരം 18- 45 പ്രായപരിധിയിലുള്ള 32 വിഭാഗങ്ങള്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കി ഉത്തരവായെങ്കിലും സഹകരണ ജീവനക്കാരെ ഇതിലും പരിഗണിച്ചതായി കാണുന്നില്ല. കോവിഡ് അതിതീവ്ര മേഖലയിലടക്കം പൊതുജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന സഹകരണ ജീവനക്കാര്‍ക്ക് കാലതാമസം കൂടാതെ വാക്‌സിനേഷന്‍ എടുക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സി.ഇ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ.മുഹമ്മദലി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Latest News