വനിതാദിനം: മാര്‍ച്ച് ഏഴിന് ദേശീയ വെബിനാര്‍

moonamvazhi

കേന്ദ്ര സഹകരണമന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് ( NCCT )  വനിതാ ദിനാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് ഏഴിനു ദേശീയ വെബിനാര്‍ നടത്തുന്നു. രാവിലെ 11.30 മുതല്‍ 1.30 വരെയാണു വെബിനാര്‍. ‘ സഹകരണസംഘങ്ങളില്‍ ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനും വേണ്ടിയുള്ള നൂതന-സാങ്കേതികവിദ്യാ മാറ്റങ്ങള്‍ ‘ എന്നതാണു വിഷയം.

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതിക്കായുള്ള സംയുക്ത പാര്‍ലമെന്ററി സമിതി ചെയര്‍മാന്‍ ഡോ. സി.പി. ജോഷി വെബിനാര്‍ ഉദ്ഘാടനം ചെയ്യും. വനിതകള്‍ക്കായുള്ള ഐ.സി.എ-എ.പി. സമിതിയുടെ ചെയര്‍പേഴ്‌സന്‍ ചിറ്റോസ് അറൈ മുഖ്യപ്രഭാഷണം നടത്തും. കേരള വനിതാഫെഡ് മാനേജിങ് ഡയരക്ടര്‍ പാര്‍വതീദേവി കെ.എല്‍, സുഹാസിനി ദേവി വി. ഘഡ്‌ഗെ, ചേതന ഗാലാ സിന്‍ഹ, ഡോ. ഗീതാ പട്ടേല്‍, ഇ. വിജയശക്തി എന്നിവര്‍ സംസാരിക്കും.

ë

Leave a Reply

Your email address will not be published. Required fields are marked *

Latest News