വനമേഖലയിൽ തൊഴിൽ അവസരങ്ങൾ ഒരുക്കി മിൽമ: എസ്.ടി /എസ്.സി ഫണ്ടുകൾ ഉപയോഗപ്പെടുത്തിയാണ് പദ്ധതി.

[mbzauthor]

മൂന്നാർ ചിന്നാർ വന്യജീവി സങ്കേതത്തിലെ ആദിവാസി കുടിലുകളിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മിൽമ ഈ പദ്ധതി ആവിഷ്കരിച്ചത്. വനം വകുപ്പുമായി ചേർന്നാണ് പദ്ധതി. തുടക്കത്തിൽ ആദിവാസി ഊരിലെ അഞ്ച് യുവാക്കൾക്കാണ്  മുച്ചക്ര ഓട്ടോറിക്ഷയും ഐസ്ക്രീം ഫ്രീസറും നൽകിയിരിക്കുന്നത്. മൂന്നു ലക്ഷത്തോളം രൂപയാണ് ഓരോ വാഹനത്തിനും ചിലവ് എന്നും ഷെഡ്യൂൾഡ് ട്രൈബിന്റെ  തുകയാണ് മിൽമ വഴി ചിലവഴിക്കുന്നതെന്നും ചെയർമാൻ പി .എ.ബാലൻ മാസ്റ്റർ പറഞ്ഞു. മിൽമയെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യവും ഇതിലൂടെ ഉണ്ട്.

മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ.ലക്ഷ്മി വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ആലപ്പെട്ടി, ചെമ്പക്കാട് തുടങ്ങി ഊരുകളിൽ നിന്നുള്ള യുവാക്കൾക്കാണ്  ഓട്ടോറിക്ഷ നൽകിയിരിക്കുന്നത്. വനംവകുപ്പാണ് ഇവർക്കുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്നത്. മൂന്നാർ ടൗണിൽ ഇക്കോ ഷോപ്പിൽ മിൽമയുടെ ഐസ്ക്രീം പാർലറും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഡി. എഫ്. ഒ.   ബി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

[mbzshare]

Leave a Reply

Your email address will not be published.