ലോക്ക് ഡൗൺ ഇളവുകൾ-സഹകരണ ജീവനകാരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് കോ.ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ആഡിറ്റേഴ്സ് അസോസിയേഷൻ.

[mbzauthor]

ലോക്ക് ഡൗൺ ഇളവുകൾ വരുമ്പോൾ സഹകരണ ജീവനകാരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് കോ.ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ആഡിറ്റേഴ്സ് അസോസിയേഷൻആവശ്യപ്പെട്ടു.കോവിഡ് 19 ലോക്ക്ഡൗൺ സംബന്ധിച്ച് ഇളവുകൾ വരുന്നതോടെ സംസ്ഥാന സർക്കാർ ആഫീസുകൾ മറ്റന്നാൾ മുതൽ നിയന്ത്രണ വിധേയമായി തുറക്കുകയാണ്. സഹകരണ വകുപ്പിലെ ജീവനക്കാരിൽ ഏറെയും ആഡിറ്റ് ഇൻസ്പെക്ഷൻ ജോലികളുമായി ബന്ധപ്പെട്ട് ഫീൽഡ് സ്റ്റാഫ് ആണ്. അതിനാൽ ഭാഗികമായി ആഫീസ് പ്രവർത്തിക്കുക എന്നതിലുപരി എല്ലാ ദിവസവും ഫീൽഡ് ജോലികൾ ചെയ്യേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. പൊതുഗതാഗത സംവിധാനം പാടെ നിലച്ചിരിക്കുന്നതിനാലും അന്തർ ജില്ലാ യാത്രയ്ക്ക് വിലക്ക് ഉള്ളതിനാലും അന്യജില്ലകളിൽ ജോലി ചെയ്യുന്ന സഹകരണ വകുപ്പ് ജീവനക്കാർക്ക് സ്വന്തം ജില്ലകളിൽ അവസരമുണ്ടാക്കണമെന്നും ജില്ലകളിലെ നിലവിലുള്ളതും ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളിലേക്ക് സർക്കാരിന്റെ സ്ഥലമാറ്റ മാനദണ്ഡപ്രകാരം മറ്റ് ജില്ലകളിൽ ജോലി ചെയ്യുന്ന ജീവനകാർക്ക് മാറ്റി സ്വന്തം ജില്ലകളിൽ നിയമനം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംഘടന സഹകരണ സംഘം രജിസ്ട്രാർക്ക് നിവേദനം നൽകി.

[mbzshare]

Leave a Reply

Your email address will not be published.