ലോകത്തിനു മുന്നിൽ കേരളത്തിലെ സഹകരണ മാതൃകയാണ് ഊരാളുങ്കൽ സൊസൈറ്റിയെന്ന് മന്ത്രി തോമസ് ഐസക്.

adminmoonam

 

ലോകത്തിനു മുമ്പിൽ കേരളത്തിലെ സഹകരണ മേഖലയുടെ ഉദാത്തമായ മാതൃകയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെന്നു മന്ത്രി തോമസ് ഐസക് പറഞ്ഞു. തന്റെ പുസ്തകമായ ‘ജനകീയ ബദലുകളുടെ നിർമ്മിതി ഊരാളുങ്കൽ സൊസൈറ്റി അനുഭവം’ മലയാള പരിഭാഷ പ്രകാശനം ചെയ്ത ചടങ്ങിൽ മറുപടി പറയുകയായിരുന്നു മന്ത്രി. 1920ൽ രൂപംകൊണ്ട ചെറിയ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കു ആഗോളവൽക്കരനത്തേയും ഉദാരവൽക്കരണത്തെയും നേരിട്ടുകൊണ്ട് വൈവിധ്യവൽക്കരണത്തിലൂടെ എങ്ങിനെ ഒരു സഹകരണ പ്രസ്ഥാനത്തിന് വടവൃക്ഷമായി വളരാം എന്നതിന്റെ ഉദാത്തമായ മാതൃകയാണ് യു എൽ സി സി എസ് എന്ന് മന്ത്രി ഉദാഹരണങ്ങൾ സഹിതം വിശദീകരിച്ചു. ഈ സംഘം സഹകരണ മേഖലയ്ക്ക് മാത്രമല്ല രാജ്യത്താകമാനമുള്ള ബിസിനസ് സംരംഭങ്ങൾ കൂടി മാതൃകയാണ്. കൺസ്ട്രക്ഷൻ,ഐടി എന്നുവേണ്ട എല്ലാ മേഖലകളിലേക്കും യു എൽ സി സി എസ് എത്തിയെന്നും മന്ത്രി പറഞ്ഞു.

എം.ടി.വാസുദേവൻ നായർ പുസ്തകം പ്രകാശനം ചെയ്തു. വിശ്വാസത്തിന്റെ പ്രതീകമാണ് യു എൽ സി സി എസ് എന്ന് എം. ടി.എടുത്തുപറഞ്ഞു. ശുദ്ധജലവിതരണം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട ദൗത്യങ്ങൾ ഏൽപ്പിക്കാൻ തക്ക രീതിയിലേക്ക് യു എൽ സി സി എസ് വളർന്നത് ഈ മേഖലയ്ക്ക് മാതൃകയാണെന്ന് എം.ടി പറഞ്ഞു. ദി ഹിന്ദു സീനിയർ അസോസിയേറ്റ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ പുസ്തകത്തെ പരിചയപ്പെടുത്തി.

കോഴിക്കോട് ടാഗോർഹാളിൽ നടന്ന ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ, പ്രദീപ് കുമാർ എംഎൽഎ,എം.കെ.മുനീർ എം.എൽ.എ.സാഹിത്യ അക്കാദമി ചെയർമാൻ വൈശാഖൻ, യു എൽ സി സി എസ് ചെയർമാൻ രമേശൻ പാലേരി തുടങ്ങിയവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News