റാങ്ക് ജേതാവിനു സ്വീകരണം
ബി.ടെക്ക് ടെക്സ്റ്റൈല്‍ ടെക്നോളജിയില്‍ അണ്ണാ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഒന്നാം റാങ്ക് കരസ്ഥ മാക്കിയ അഭിനവ് വിഷ്ണുവിന് വടകര താലൂക്ക് ജനനന്മ കൊ-ഓപ്പറ്റീവ് സോസ്സൈറ്റി സ്വീകരണം നല്‍കി. തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സവിത മണക്കുനി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹരീന്ദ്രന്‍ കരിമ്പനപ്പാലം അദ്ധ്യക്ഷത വഹിച്ചു. പി.കെ .ശ്രീലേഖ, വി.പി.സര്‍വോത്തമന്‍ എന്നിവര്‍ സംസാരിച്ചു.