രാജ്യത്തെ അർബൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ഇനിമുതൽ അർബൻ ബാങ്കുകൾക്ക് ബോർഡ് ഓഫ് മാനേജ്മെന്റ് നിർബന്ധമാക്കി.
രാജ്യത്തെ അർബൻ ബാങ്കുകൾ സഹകരണ രീതിയിൽ നിന്നും വാണിജ്യ തലത്തിലേക്ക് മാറുന്നതിന്റെ സൂചന നൽകിക്കൊണ്ട് ആർബിഐ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. 100 കോടിക്ക് മുകളിൽ നിക്ഷേപമുള്ള അർബൻ സഹകരണ ബാങ്കുകൾക് ഇനിമുതൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ്നു പുറമേ ബോർഡ് ഓഫ് മാനേജ്മെന്റ്കൂടി നിർബന്ധമാക്കി ഇന്നലെ ആർബിഐ മുഴുവൻ അർബൻ സഹകരണ ബാങ്കുകൾക്കും നിർദേശം നൽകി. അഞ്ചംഗ ബോർഡ് ഓഫ് മാനേജ്മെന്റ് നെ ബോർഡ് ഓഫ് ഡയറക്ടേഴ്സിനു നിയമിക്കാം എങ്കിലും ആർബിഐ നിഷ്കർഷിക്കുന്ന യോഗ്യതകളും നിബന്ധനകളും സിഇഒ ഉൾപ്പെടെയുള്ള മുഴുവൻ ബോർഡ് ഓഫ് മാനേജ്മെന്റ് ഡയറക്ടെർസിനും നിർബന്ധമാക്കിയിട്ടുണ്ട്.
ബാങ്കിംഗിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരായിരിക്കണം ബോർഡ് ഓഫ് മാനേജ്മെന്റ്ലെ ഡയറക്ടർമാർ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ നിയമനം പൂർണ്ണമായും ആർബിഐയുടെ നിയന്ത്രണത്തിലായിരിക്കും. തത്വത്തിൽ അർബൻ സഹകരണ ബാങ്കുകളുടെ ദൈനംദിന പ്രവർത്തനങ്ങളും വായ്പ നൽകലും തിരിച്ചടവ് സംബന്ധിച്ച നിർദേശങ്ങളും ബോർഡ് ഓഫ് മാനേജ്മെന്റ് തീരുമാനിക്കും. ബോർഡ് ഓഫ് ഡയറക്ടേഴ്സ്ന് പ്രത്യേകിച്ച് ഉത്തരവാദിത്തങ്ങൾ ഇല്ലെങ്കിലും പരമാധികാരം ബോർഡ് ഓഫ് ഡയറക്ടേഴ്സ്നു ആണെന്ന് പറയാം. എങ്കിലും ബോർഡ് ഓഫ് മാനേജ്മെന്റിന്റെ നിർദ്ദേശങ്ങൾക്ക് വിധേയമായി മാത്രമേ തീരുമാനങ്ങൾ എടുക്കാൻ സാധികൂ. തത്വത്തിൽ ബാങ്ക് മെമ്പർമാർക്ക് എളുപ്പത്തിൽ അർബൻ ബാങ്കിൽ നിന്നും വായ്പ ലഭ്യമാക്കാൻ സാധിക്കുകയില്ല. തിരഞ്ഞെടുക്കപ്പെടുന്ന ബോർഡ് ഡയറക്ടർമാരുടെ അധികാരാവകാശങ്ങൾ പരിമിതപ്പെടുകയും രാഷ്ട്രീയ തീരുമാനങ്ങളിൽ നിന്നും ആർബിഐ നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥ തീരുമാനത്തിലേക്ക് ബാങ്കിങ് പ്രവർത്തനം മാറുകയും ചെയ്യും. ഇതോടെ അർബൻ ബാങ്കുകൾ സഹകരണ ശൈലിയിൽ നിന്നും മാറി വാണിജ്യ ശൈലിയിലേക്ക് മാറുകയും പൂർണ്ണമായും ആർബിഐയുടെ നിയന്ത്രണത്തിലേക്ക് വരു കയും ചെയ്യും.
പഞ്ചാബ്- മഹാരാഷ്ട്ര ബാങ്കിലെ തിരിമറിയുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് ഇത്തരം നയങ്ങളിലേക്ക് ആർബിഐ മാറുന്നതെന്ന് പറയുന്നുണ്ടെങ്കിലും സഹകരണമേഖലയിൽ കൂടുതൽ പിടിമുറുക്കുന്നതിന്റെ ആകത്തുകയാണ് ഇത്തരം നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും എന്ന് സഹകാരികളും വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും വിലയിരുത്തുന്നു. കേരള ബാങ്കിന്റെ ബോർഡും ഈ രീതിയിൽ ആകും എന്നാണ് വിലയിരുത്തപ്പെടുന്നത്.