യൂണിഫോം പദ്ധതി: കൂലി നൽകുന്നതിലെ കാലതാമസം ഒഴിവാക്കാൻ നടപടിയെടുക്കും -മുഖ്യമന്ത്രി

[email protected]

സ്കൂൾ യൂണിഫോം പദ്ധതിയിൽ കൈത്തറി തൊഴിലാളികൾക്ക് കൂലി ഇനത്തിലുള്ള തുക ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ ആവശ്യമായ നടപടിക്ക് നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായിയിൽ പൊതുജനങ്ങളിൽ നിന്ന് പരാതികളും നിവേദനങ്ങളും സ്വീകരിക്കുന്ന പരിപാടിയിൽ കൈത്തറി വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ പ്രതിനിധികൾ ഇത് സംബന്ധിച്ച് നിവേദനം നൽകിയിരുന്നു’ ഇക്കാര്യത്തിൽ സ്ഥായിയായ പരിഹാരത്തിനുള്ള സംവിധാനം ഉണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കണ്ണൂർ ജില്ലയിൽ ഹിന്ദുസ്ഥാൻ യുനിലിവർ കമ്പനി 10 കോടി ചെലവിൽ 75 വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതി പ്രകാരമുള്ള വീടിന്റെ രൂപരേഖകമ്പനി പ്രതിനിധി മുഖ്യമന്ത്രിക്ക് നൽകി. കമ്പനിയുടെ ബിസിനസ് പങ്കാളിയായ മോസൻസ് ഗ്രൂപ്പ് ചെയർമാൻ അൻവർ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിയോട് വിശദീകരിച്ചു. ജില്ലയിൽ സർക്കാർ ലഭ്യമാക്കുന്ന സ്ഥലത്ത് കമ്പനി വീട് നിർമിച്ച് നൽകും. രണ്ട് കിടപ്പ് മുറിയും സിറ്റൗട്ടും അടുക്കളയും കക്കൂസും ഉൾപ്പെടെയുള്ള സൗകര്യങ്ങളടങ്ങിയതായിരിക്കും ഒരു വീട്.

‌രാവിലെ ഒമ്പത് മണി മുതൽ മുഖ്യമന്ത്രി പൊതു ജനങ്ങളിൽ നിന്ന് നിവേദനം സ്വീകരിച്ചു. നൂറ് കണക്കിനാളുകളാണ് വിവിധ ആവശ്യങ്ങളുമായി മുഖ്യമന്ത്രിയെ കാണാനെത്തിയത്. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലനും സംബന്ധിച്ചു.

‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയും പരിപാടിയിൽ വെച്ച് സ്വീകരിച്ചു. കടമ്പൂർ ഹൈസ്ക്കൂൾ, കതിരൂർ സർവ്വീസ് സഹകരണ ബാങ്ക്, വേങ്ങാട് സർവ്വീസ് സഹകരണ ബാങ്ക്, എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ (സി ഐ ടി യു ), വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ, മലബാർ ഹോമിയോ ഫെഡറേഷൻ, സീനിയർ സിറ്റിസൺസ് ഫോറം, റോട്ടറി ക്ലബ്, കള്ള് ഷാപ്പ് കോൺട്രാക്ടർമാർ തുടങ്ങിയ സംഘടനകളും വ്യക്തികളും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന മുഖ്യമന്ത്രിയെ ഏൽപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News