യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കേരളാ ബാങ്കിന്റെ മറവിലുള്ള വഴിവിട്ട നടപടികൾ പുന:പരിശോധിക്കുമെന്ന് സതീശൻ പാച്ചേനി.

adminmoonam

യു.ഡി.എഫ് അധികാരത്തിൽ തിരിച്ചു വന്നാൽ കേരളാ ബാങ്കിന്റെ മറവിൽ സഹകരണമേഖലയിൽ നടക്കുന്ന വഴിവിട്ട നടപടികൾ പുന:പരിശോധിക്കുമെന്ന് ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി പറഞ്ഞു. കേരളാ ബേങ്ക് ഇനി ഒരിക്കലും നടപ്പിലാക്കാനാകില്ലെന്ന് എല്ലാവർക്കുമറിയാം.എന്നാൽ അതിന്റെ മറവിൽ ധൂർത്തും പിടിപ്പുകേടും കാരണം റബ്കോ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ ഉണ്ടാക്കിയ ബാധ്യതകൾ ഏറ്റെടുക്കാനാണ് നീക്കം. അതേ സമയം രണ്ടര വർഷമായി ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കുകയും അഡ്മിനിസ്ട്രേറ്റർ ഭരണം നീട്ടുകയും ചെയ്യുന്നു. ഇതിനെല്ലാമെതിരായി ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നു വരുമെന്നും സതീശൻ പാച്ചേനി മുന്നറിയിപ്പ് നൽകി.

കാലാവധിയായി രണ്ടര വർഷം കഴിഞ്ഞ
ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ഡി.എ.അനുവദിക്കുക, നിയമന, പ്രമോഷൻ നിരോധനം പിൻവലിക്കുക, പാർട് ടൈം ജീവനക്കാർക്ക് പ്രമോഷൻ സംവരണം ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാസഹകരണ ബേങ്ക് എംപ്ലോയീസ് കോൺഗ്രസും, യൂനിയനും സംയുക്തമായി കണ്ണൂർ ജില്ലാ ബേങ്ക് ഹെഡ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എം.കെ.ശ്യാംലാൽ അദ്ധ്യക്ഷത വഹിച്ചു. എ.കെ.ബാലകൃഷ്ണൻ, മുണ്ടേരി ഗംഗാധരൻ, ജി.വി.ശരത്ചന്ദ്രൻ ,അഡ്വ.ജയ്സൺ തോമസ് ‘ മനോജ് കൂവേരി, തോമസ് വർഗീസ്, കെ.ഒ.സുരേന്ദ്രൻ, എ.കെ.സതീശൻ ,പി .വിനോദ് കുമാർ, ഹഫ്സമുസ്തഫ , എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News