യു.എല്‍.സി.സിയുടെ ഉയർച്ചയിൽ രമേശന്‍ പാലേരിയുടെ പങ്ക് വലുത്: മന്ത്രി എം.ബി രാജേഷ്

moonamvazhi

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയെ ദേശീയ- അന്തര്‍ദേശീയതലത്തില്‍ സഹകരണ വിസ്മയമാക്കി മാറ്റിയത് ചെയര്‍മാന്‍ രമേശന്‍ പാലേരിയുടെ നേതൃപാടവവും സംഘടനാ മികവുമാണെന്ന് മന്ത്രി.എം.ബി രാജേഷ് പറഞ്ഞു.

കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണബാങ്ക് ഏര്‍പ്പെടുത്തിയ പ്രഥമ എം.ഭാസ്‌കരന്‍ സ്മാരക സഹകാരി പുരസ്‌കാരം രമേശന്‍ പാലേരിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി രാജേഷ്.

നാഷണല്‍ ഹൈവേ, പ്രവര്‍ത്തികള്‍, മലയോര ഹൈവേ, സംസ്ഥാനപാതകളുടെ പ്രവൃത്തികള്‍ ഉള്‍പ്പെടെ യു.എല്‍.സി.സി ഏറ്റെടുക്കുന്ന പദ്ധതികളൾ മലബാറിന്റെ തന്നെ മുഖച്ഛായ മാറ്റുന്നതാണ്. അതിന് പിന്നിലെ ചാലകശക്തിയാണ് രമേശന്‍ പാലേരി – മന്ത്രി രാജേഷ് പറഞ്ഞു. ടൗണ്‍ ബാങ്കിന്റെ സൗരജ്യോതി വായ്പാ വിതരണോദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടത്തിയ ലോകകപ്പ് പ്രവചന മത്സര വിജയിക്കുള്ള ഗോള്‍ഡ് കോയിനും പ്രോത്സാഹന സമ്മാനങ്ങളും കോഴിക്കോട് സര്‍ക്കിള്‍ കോ.ഓപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍ ടി.പി ശ്രീധരന്‍ നൽകി. ടൗണ്‍ ബേങ്ക് ചെയര്‍മാന്‍ ടി.വി നിര്‍മ്മലന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ബി.സുധ, പ്രൈമറി കോ.ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ.ജി.സി. പ്രശാന്ത് കുമാര്‍, കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയന്‍ ജില്ലാ സെക്രട്ടറി എം.കെ.ശശി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബാങ്ക് ജനറല്‍ മാനേജര്‍ ഇ.സുനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടൗണ്‍ ബാങ്ക് വൈസ് ചെയര്‍മാന്‍ അഡ്വ.ഒ.എം.ഭരദ്വാജ്, സ്വാഗതവും ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബിജു. എ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.