മേപ്പയ്യൂര്‍ ബാങ്ക് മൂന്ന് ലക്ഷം രൂപ നല്‍കി
മേപ്പയ്യൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 336389 രൂപ സംഭാവന നല്‍കി. ബാങ്ക്, ഭരണ സമിതി അംഗങ്ങള്‍, ബാങ്ക് ജീവനക്കാര്‍ എന്നിവരുടെ സംഭാവനയാണ് നല്‍കിയത്.
ബാങ്ക് പ്രസിഡന്റ് എന്‍.കെ.ബാലകൃഷ്ണന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന് ചെക്ക് കൈമാറി. വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, വി.സുനില്‍, വി.പി.രമ, ബാങ്ക് വൈസ് പ്രസിഡന്റ് പി.ബാലന്‍, സെക്രട്ടറി ഇന്‍ചാര്‍ജ് പി.ജിന്‍ഷ, സുനില്‍ ഓടയില്‍ എന്നിവര്‍ പങ്കെടുത്തു.