മൂവാറ്റുപുഴ താലൂക്ക് എംബ്രോയിഡറി തൊഴിലാളി വെൽഫയർ സംഘം കോവിഡ് കിറ്റ് നൽകി
മൂവാറ്റുപുഴ താലൂക്ക് എംബ്രോയിഡറി തൊഴിലാളി വെൽഫയർ സഹകരണ സംഘം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് കിറ്റുകൾ വിതരണം ചെയ്തു.
സംഘം പ്രസിഡന്റ് എം. എസ്. സുരേന്ദ്രന്റെ സാന്നിധ്യത്തിൽ യൂണിറ്റ് ഇൻസ്പെക്ടർ രഞ്ജിത്ത് രാജ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എം.എസ്. വിൽസൺ, സെക്രട്ടറി നിജാമോൾ പി എൻ, ബോർഡ് അംഗങ്ങളായ ഉദയപ്പൻ, മോഹനൻ എന്നിവർ പങ്കെടുത്തു.