മുൻമന്ത്രി എം.കമലത്തിന്റെ സംസ്കാരം വൈകിട്ട് അഞ്ചിന്: സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് ശ്മശാനത്തിൽ.

adminmoonam

അന്തരിച്ച മുന്‍ സഹകരണ വകുപ്പ് മന്ത്രി എം.കമലത്തിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എം.കമലത്തിനു 96 വയസായിരുന്നു. കോഴിക്കോട് നടക്കാവിലെ വസതിയില്‍ രാവിലെ ആയിരുന്നു അന്ത്യം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എം വി ആർ കാൻസർ സെന്റർ ചെയർമാൻ സി എൻ വിജയകൃഷ്ണൻ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അന്ത്യോപചാരമർപ്പിക്കാൻ വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

വൈകിട്ട് നാലുമുതൽ കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും.1982-87 കാലത്ത് കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായിരുന്നു.ആറും ഏഴും കേരള നിയമസഭകളിലെ അംഗവും ഏഴാം സഭയിലെ സഹകരണ വകുപ്പു മന്ത്രിയായിരുന്നു. വനിതാ കമ്മിഷൻ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. 1948 മുതൽ 1963 വരെ കോഴിക്കോട് മുനിസിപ്പൽ കൗൺസിൽ അംഗമായിരുന്നു. 1980 ലും 1982 ലും കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എം.കമലം ത്തിന്റെ വിയോഗം കോൺഗ്രസിനു തീരാ നഷ്ടമാണെന്നും പൊതുപ്രവർത്തകർക്ക് മാതൃകയായ ജീവിതമായിരുന്നു അവരുടെതെന്നും ഉമ്മൻചാണ്ടി അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News