മുഖ്യമന്ത്രിയുടേത് സഹകാരിയുടെ ശബ്ദം: സി.എന്‍.വിജയകൃഷ്ണന്‍

Deepthi Vipin lal

ഒരു സഹകാരിയുടെ ശബ്ദമാണു മുഖ്യമന്ത്രിയിലൂടെ ഇന്നലെ കേട്ടത്. കേരളത്തിലെ സഹകരണ സംഘങ്ങളെ കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കില്ല എന്നു കൃത്യമായി പറഞ്ഞ മുഖ്യമന്ത്രി കേരളത്തിലെ മുഴുവന്‍ സഹകാരികളെയും ആ വാക്കുകള്‍ കൊണ്ട് കൈയിലെടുത്തിരിക്കുകയാണ്. സഹകരണ മേഖല ശക്തിയോടെയാണു പ്രവര്‍ത്തിക്കേണ്ടത്. അതു നോക്കാന്‍, അതിലെ അപാകതകള്‍ പരിഹരിക്കാന്‍ സഹകരണ വകുപ്പുതന്നെ വളരെ ശക്തമാണ്. അത്തരമൊരു സഹകരണ വകുപ്പുള്ളപ്പോള്‍ മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാതിരിക്കാനുള്ള ശ്രമം അന്വേഷിക്കണമെന്നു ഒരു ഭരണകക്ഷി എം.എല്‍.എ. ആവശ്യപ്പെട്ടിട്ടുപോലും അതിനെ അങ്ങേയറ്റം എതിര്‍ത്തു സംസാരിച്ച മുഖ്യമന്ത്രിയെ കേരള സഹകരണ ഫെഡറേഷന്റെ പേരില്‍ അഭിനന്ദിക്കുകയാണ്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കണമെന്നും അതാണു സഹകരണത്തിനു വേണ്ടതെന്നും സഹകരണ വകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥരോടും അഭ്യര്‍ത്ഥിക്കുകയാണ്. കേരളം സഹകരണ മേഖലയില്‍ ഇനിയും വലിയ കുതിച്ചു ചാട്ടത്തിനു തയാറാവണം. ഇനിയും എത്രയോ ചെയ്യാനുണ്ട് എന്നാണ് ഒരു സഹകാരി എന്ന നിലയില്‍ എനിക്കു പറയാനുളളത്. ഈ വാക്കുകള്‍ അതിനു തുടക്കമാവട്ടെ. 200 കോടി രൂപ നിക്ഷേപമുള്ള ഒരു സഹകരണ സ്ഥാപനത്തില്‍ ആയിരം കോടിയുടെ കള്ളപ്പണമുണ്ടെന്നു പറയുന്നത് ഏതു ലോകത്തെ വിഡ്ഢിത്തരമാണ് ? ഈ ലോകത്തേതു മാത്രമല്ല എല്ലാ ലോകത്തെയും വിഡ്ഢിത്തരങ്ങളില്‍ ഒന്നായിട്ടാണിതു തോന്നുന്നത്.CN

 

Leave a Reply

Your email address will not be published.