മലപ്പുറം ജില്ലാ ബാങ്ക് എംപ്ലയീസ് യൂണിയന്‍ സമ്മേളനം

[mbzauthor]

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ മുപ്പത്തിയേഴാം വാര്‍ഷിക സമ്മേളനം മലപ്പുറത്തും ജില്ലയിലെ മറ്റ് അഞ്ച് ഏരിയകളിലുമായി നടന്നു. ഓള്‍ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ അബ്ദുറഹിമാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി. പ്രദീപ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി, പ്രസിഡണ്ട് സയ്യിദ് ഫസല്‍ അലി അധ്യക്ഷത വഹിച്ചു. എ അഹമ്മദ് (എ ഐ ബി ഇ എ), പി.കെ.മൂസക്കുട്ടി, എന്‍.പി. ചിന്നന്‍,പി സലാഹുദ്ദീന്‍,പി ശശികുമാര്‍,നാസര്‍ കാപ്പന്‍, ഗിരീഷ് ബാബു, എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ സഹകരണ ബാങ്കില്‍ ഒഴിവുള്ള അമ്പതോളം തസ്തികളിലേക്ക് പ്രമോഷന്‍ അനുവദിക്കണമെന്നും കേരളാ ബാങ്കിലെ റിക്രൂട്ട്‌മെന്റ് റൂളിന് സമാനമായി മലപ്പുറം ജില്ലാ സഹകരണ ബാങ്കിലും പി ടി എസ് ജീവനക്കാര്‍ക്ക് പ്യൂണ്‍ തസ്തികയിലേക്കുള്ള പ്രമോഷന് 40% സംവരണം ഏര്‍പ്പെടുത്തണമെന്നും സമ്മേളനം സര്‍ക്കാരിനോടും മാനേജ്‌മെന്റിനോടും ആവശ്യപ്പെട്ടു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് മലപ്പുറം ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിലെ പ്രധാന വേദിക്ക് പുറമെ, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍, പൊന്നാനി, പരപ്പനങ്ങാടി ഏരിയകളില്‍ പ്രത്യേകം സജ്ജമാക്കിയ ഹാളുകളിലിരുന്ന് അംഗങ്ങള്‍ ഓണ്‍ലൈന്‍ ആയാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സമ്മേളന കാലയിളവില്‍ റിട്ടയര്‍ ചെയ്ത യൂണിയന്‍ അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.

പുതിയ ഭാരവാഹികളായി എ കെ അബ്ദുല്‍ റഹിമാന്‍ (പ്രസിഡന്റ്), രാധാകൃഷ്ണന്‍ ടി, മുഹമ്മദ് ഷാഫി പി, അബ്ദുല്‍ റസാഖ് ടി പി, പ്രിയ എം കെ.(വൈസ് പ്രസി), പി കെ മൂസക്കുട്ടി (ജന. സെക്രട്ടറി), ഗിരീഷ് ബാബു ടി (സെക്രട്ടറി), വിനോദ് കുമാര്‍ എന്‍, അബ്ദുല്‍ ജലീല്‍ കെ എം,
ഫൗസിയ ടി, ശ്രീധരന്‍ കെ.(ജോ. സെക്ര.), സമീറലി ഒ.പി. ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

[mbzshare]

Leave a Reply

Your email address will not be published.