മഞ്ചേരിയിൽ ലാഡർ സർവീസ് അപ്പാർട്ട്മെൻ്റ് ഉദ്ഘാടനം ചെയ്തു
സഹകരണമേഖലയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് വളർച്ച കൈവരിച്ച കേരളത്തിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനങ്ങളിൽ ഒന്നായകേരള ലാൻഡ് ആൻഡ് റിഫോംസ് ഡെവലപ്മെന്റ് സഹകരണ സംഘത്തിന്റെ (ലാഡർ) ഉടമസ്ഥതയിൽ മഞ്ചേരിയിൽ ഇന്ത്യൻ മാളിന്റെ ഭാഗമായി ആരംഭിക്കുന്ന ടെറസ് ബൈ ലാഡർ സർവീസ് അപ്പാർട്ട്മെന്റിന്റെ ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം. എൽ.എ. നിർവഹിച്ചു.
ലാഡർ ചെയർമാൻ സി. എൻ. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡ്മിൻ ബ്ലോക്ക് യു.എ.ലത്തീഫ് എം.എൽ.എ.യും വെബ് സൈറ്റ് മഞ്ചേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ വി.എം.സുബൈദയും ഉദ്ഘാടനം ചെയ്തു.അപ്പാർട്ടുമെൻ്റിലെ ആദ്യത്തെ റൂം ബുക്കിങ്ങിൻ്റെ താക്കോൽ കൈമാറൽ സഹകരണ അസി. രജിസ്ട്രാർ (ജനറൽ) ബാലകൃഷ്ണൻ പാലത്തിങ്ങൽ നിർവഹിച്ചു. വേണുഗോപാൽ താക്കോൽ ഏറ്റുവാങ്ങി.
മഞ്ചേരി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ അഡ്വ. ബീന ജോസഫ്, കൗൺസിലർമാരായ അഡ്വ.പ്രേമരാജീവ്, വി.പി.ഫിറോസ് എന്നിവരും നിർമാൺ മാനേജിങ് ഡയരക്ടർ എ.എം.മുഹമ്മദ് അലിയും ചടങ്ങിൽ പങ്കെടുത്തു. ലാഡർ ജനറൽ മാനേജർ കെ.വി.സുരേഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ലാഡർ ഡയരക്ടർമാരായ കൃഷ്ണൻ കോട്ടുമല സ്വാഗതവും ഇ.ഗോപിനാഥ് നന്ദിയും പറഞ്ഞു. മൾട്ടിപ്ളക്സ് തിയേറ്റർ, സ്വിമ്മിങ് പൂൾ, കൺവെൻഷൻ സെൻ്റർ, ഗെയിം സോൺ, ഫുഡ് കോർട്ട് എന്നിവയടങ്ങുന്നതാണ് അപ്പാർട്ട്മെന്റ്.