ബേഡഡുക്ക വനിത സർവ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള പ്രകൃതി പ്രൊഡക്ഷൻ യൂണിറ്റ് പഠനവിധേയമാക്കാൻ എം.ബി.എ വിദ്യാർത്ഥികൾ.

adminmoonam

പീപ്പിൾസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് സ്റ്റഡീസ് ലെ സെക്കന്റ്‌, ഫോർത് സെമസ്റ്റർ എം.ബി.എ വിദ്യാർത്ഥികൾ ഇൻഡസ്ട്രിയൽ എക്സ്പീരിയൻസ് വിസിറ്റിന്റെ ഭാഗമായി കാസർകോട് ബേഡഡുക്ക വനിത സർവ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള പ്രകൃതി പ്രൊഡക്ഷൻ യൂണിറ്റ് സന്ദർശിച്ചു. യൂണിറ്റിലെ പ്രവർത്തനങ്ങൾ മനസിലാക്കുകയും ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിപണിയിൽ ശ്രദ്ധേയമായ സാന്നിധ്യം ഉറപ്പിച്ച പ്രകൃതി ബ്രാൻഡഡ് ഉത്പന്നങ്ങളുടെ ക്വാളിറ്റിയും ബിസിനസ് തന്ത്രങ്ങളും ചോദിച്ചു മനസിലാക്കി.

ഇൻസ്റ്റിറ്റ്യൂട്ട് റെജിസ്ട്രർ കെ.ആർ.അജിത്കുമാർ , എം.ബി.എ വിഭാഗം തലവൻ ബി. സജിത്കുമാർ , ബി.ജിതേഷ് എന്നിവരോടൊപ്പം 61 മാനേജ്‌മന്റ് വിദ്യാർത്ഥികളാണ് യൂണിറ്റ് സന്നർശിച്ചത്. പൂർണ്ണമായും ഹാൻഡ് മൈഡ് ആയും പ്രകൃതി ദത്തമായ ചേരുവകൾ ഉപയോഗിച്ചും സംഘം മെമ്പർമാരായ സ്ത്രീകളുടെ നേതൃത്വത്തിൽ ടോയ്ലറ്റ് സോപ്പ് , വാഷിംഗ് സോപ്പ് , വാഷിംഗ് പൌഡർ , ഹാൻഡ് വാഷ് , ഡിഷ് വാഷ് , ഫ്ലോർ ക്ലീനർ, ഹോസ്പിറ്റൽ ക്ലീനർ ,ടോയ്ലറ്റ് ക്ലീനർ , ഫാബ്രിക് ഷാമ്പൂ , സ്റ്റൈൻ റിമൂവർ സ്റ്റീഫനെർ , തുടങ്ങിയ 15 ഓളം ഉത്പന്നങ്ങൾ ആണ് പ്രൊഡക്ഷൻ യൂണിറ്റിൽ ഉത്പാദിപ്പിക്കുന്നത് . സംഘം സെക്രട്ടറി എ.സുധീഷ് കുമാർ , യൂണിറ്റ് മാനേജർ മനീഷ് കുമാർ , ശോഭന ,അനിത , പുഷ്പ , എന്നിവർ വിദ്യാർത്ഥികളെ സ്വീകരിക്കാനും കാര്യങ്ങൾ വിശദീകരിക്കാനും നേതൃത്വം നൽകി.

Leave a Reply

Your email address will not be published.