ബാലരാമപുരം സർവീസ് സഹകരണ ബാങ്കിൽ കോ.ഓപ്പ് മാർട്ടിന്റെ പ്രവർത്തനം തുടങ്ങി.

adminmoonam

തിരുവന്തപുരം ബാലരാമപുരം സർവീസ് സഹകരണ ബാങ്കിൽ കോ.ഓപ്പ് മാർട്ടിന്റെ പ്രവർത്തനം തുടങ്ങി. സഹകരണ, കൃഷി, തദ്ദേശ സ്വയംഭരണവകുപ്പുകൾ സംയുക്തമായി പച്ചക്കറി സംഭരണത്തിനും വിതരണത്തിനും ആയി പ്രാഥമിക കാർഷിക വായ്പ സംഘങ്ങളിൽ ആരംഭിക്കുന്ന കോ. ഓപ്പ്മാർട്ടിന്റെ ഉൽഘാടനം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ബാലരാമപുരം സർവീസ് സഹകരണ ബാങ്കിൽ ജോയിന്റ് രജിസ്ട്രാർ ഇ.നിസാമുദ്ദീൻ ,സ്പിന്നിങ് മിൽ ചെയർമാൻ എം. എം.ബഷീറിന് പച്ചക്കറി കിറ്റ് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ബാലരാമപുരം സർവ്വീസ് സഹകരണ ബാങ്ക് തിരുവനന്തപുരം സ്പിന്നിങ് മിൽ കോമ്പൗണ്ടിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന സംയോജിത പച്ചക്കറി തോട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും ശുദ്ധമായ പാലും മുട്ടയും മത്സ്യവും പദ്ധതി വഴി വിതരണം ചെയ്യും. താലൂക്കിലെ കർഷകർ ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണവും വിതരണവും പദ്ധതി വഴി നടക്കുന്നതാണ്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്സ്.വസന്തകുമാരി, അധ്യക്ഷത വഹിച്ച യോഗത്തിൽ ബാങ്ക് പ്രസിഡന്റ് അഡ്വ: എ. പ്രതാപചന്ദ്രൻ അവർകൾ സ്വാഗതവും ഭരണ സമിതി അംഗം എം.എം ഫെഡറിക് നന്ദിയും പറഞ്ഞു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ബി.എസ് ചന്തു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ: ഡി. സുരേഷ്കുമാർ,നെയ്യാറ്റിൻകര എ ആർ ആർ പ്രമീള, യൂണിറ്റ് ഇൻസ്പെക്ടർ എസ്. പി.അനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ഷാമില ബീവി, ബാങ്ക് ഓഡിറ്റർ ഉഷ, കൃഷി ഓഫീസർ മഹേഷ്, ബാങ്ക് സെക്രട്ടറി എ.ജാഫർ ഖാൻ, ബാങ്ക് ഭരണസമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.