പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണ കമ്മിറ്റി യോഗം ജനുവരി 7 ലേക്ക് മാറ്റി
കേരളത്തിലെ പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ ശമ്പളവും മറ്റ് അലവൻസുകളും പരിഷ്ക്കരിക്കുന്നതിന് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ യോഗം അടുത്തമാസം ഏഴിലേക്ക് മാറ്റി. സഹകരണ സംഘം റജിസ്ട്രാറുടെ ചേമ്പറിൽ ഇന്ന് യോഗം ചേർന്ന് എങ്കിലും കാര്യമായ തീരുമാനം ഉണ്ടായില്ല. കഴിഞ്ഞ ശമ്പള പരിഷ്ക്കണത്തിലൂടെ 50 % വർദ്ധനയാണ് ജീവനക്കാർ നേടിയെടുത്തതെന്നും അതിനാൽ സംഘങ്ങളുടെ നിലനിൽപ് അവതാളത്തിലായെന്നുമായിരുന്നു മാനേജ്മെൻറ് പ്രതിനിധികൾ ചർച്ചയിൽ പറഞ്ഞത്.
വിശദമായ ചർച്ചക്കായി കമ്മിറ്റിയുടെ അടുത്ത യോഗം ജനവരി 7 ന് ചേരാൻ തീരുമാനിച്ചു. സഹകരണ സംഘം റജിസ്ട്രാർ ഡോ: നരസിംഹുഗരി ടി എൽ റെഡ്ഡി , അഡീഷണൽ റജിസ്ട്രാർ എം.ബിനോയ് കുമാർ , അസിസ്റ്റൻറ് റജിസ്ട്രാർ എസ്.ബിന്ദു , പ്രൈമറി സൊസൈറ്റീസ് അസോസിയേഷൻ പ്രതിനിധി പി.പി. ദാമോദരൻ , പി ഹരീന്ദ്രൻ സംഘടന പ്രതിനിധികളായ രമേശ് , ജോഷോ മാത്യു , എ കെ മുഹമ്മദലി , അനിൽ , ഭുവനചന്ദ്രൻ പങ്കെടുത്തു.