പ്രാഥമിക സംഘങ്ങളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം: വി ഡി സതീശന്‍

moonamvazhi

സഹകരണ മേഖലയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ഈ മേഖലയ്ക്ക് ഉണ്ടാകുന്ന ക്ഷീണം നമ്മുടെ ജീവിതത്തിലെ സമസ്ത മേഖലയും തകര്‍ച്ചയിലാക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ അഭിപ്രായപ്പെട്ടു.

പ്രാഥമിക സഹകരണസംഘങ്ങളുടെ ഡെപ്പോസിറ്റ് ന് അതേപലിശ നിരക്ക് കേരള ബാങ്ക് നല്‍കുക, മിസലേനിയസ് സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റും വായ്പാ സൗകര്യവും പുനസ്ഥാപിക്കുക, വായ്പാ പലിശ നിരക്ക് ക്രമീകരിക്കുക, നിക്ഷേപ ഗ്യാരണ്ടി തുക നല്‍കുന്നതിനുള്ള നടപടികള്‍ പുനഃക്രമീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സഹകരണ ജനാധിപത്യ വേദി കേരള ബാങ്കിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ വേദി ചെയര്‍മാന്‍ അഡ്വ. കരകുളം കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. എഐസിസി അംഗം നെയ്യാറ്റിന്‍കര സനല്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജി.സുബോധനന്‍, വിതുര ശരി, ഇ.ഷംസുദ്ദീന്‍ നെടുങ്ങോലം രഘു, ജയകൃഷ്ണന്‍, തേക്കട അനില്‍, കെ.വി. അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News