പ്രത്യേക സമാശ്വാസ ധനസഹായ സംസ്ഥാനതല വിതരണം നാളെ

Deepthi Vipin lal

പ്രത്യേക സമാശ്വാസ ധനസഹായത്തിന്റെ സംസ്ഥാനതല വിതരണം നാളെ. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗങ്ങളായവരും സാമ്പത്തിക ബാദ്ധ്യതയെ തുടര്‍ന്ന് 2022 ലെ ഓണത്തിനു് ബോണസ് / ഫെസ്റ്റിവല്‍ അലവന്‍സ് ലഭിക്കാത്തവരുമായ സഹകരണ സംഘം ജീവനക്കാര്‍ക്കു വേണ്ടി ബോര്‍ഡ് നടപ്പിലാക്കുന്ന പ്രത്യേക സമാശ്വാസ ധനസഹായത്തിന്റെ സംസ്ഥാനതല വിതരണം നാളെ (വ്യാഴം) ഉച്ചയ്ക്ക് 1 മണിക്ക് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിക്കുന്നു.

തിരുവനന്തപുരം ജവഹര്‍ സഹകരണഭവനിലെ ബോര്‍ഡിന്റെ ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ.ആര്‍. സനല്‍കുമാര്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി,സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗ്ഗീസ്, ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 3000/ രൂപയാണ് ഓരോ ജീവനക്കാര്‍ക്കും ധനസഹായമായി ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Latest News