പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണസംഘത്തിന്റെ ഹരിതഗ്രാമം പച്ചക്കറി കൃഷി പദ്ധതി തുടങ്ങി

[mbzauthor]

പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണസംഘത്തിന്റെ ഹരിതഗ്രാമം പച്ചക്കറി കൃഷി പദ്ധതിയുടെ നടീല്‍ ഉത്സവം നടത്തി. പാമ്പിരികുന്ന് മഠത്തുംഭാഗം പാടശേഖരത്തില്‍ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.ഷിജിത്ത് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം പ്രസിഡണ്ട് ഇന്ദിര എം.പി അധ്യക്ഷയായി.

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.മോനിഷ, വാര്‍ഡ് മെമ്പര്‍മാരായ ഇ.ടി.ഷൈജ, എ. ബാലകൃഷ്ണന്‍ എന്നിവര്‍ കര്‍ഷകര്‍ക്കുള്ള പച്ചക്കറി വിത്ത് വിതരണം ചെയ്തു. അഡ്വ.സി.കെ.വിനോദന്‍,. ക.വി.വത്സന്‍ നായര്‍,പി.കെ ശശിധരന്‍,രഞ്ജിത്ത് പി എസ്,എ.വി.ദാസന്‍, അബ്ദുള്ള കുറിഞ്ഞേരി, ഹാജറ.പി.കെ, ഷീബ കുന്നത്ത്, രാജേന്ദ്രന്‍ കെ.പി എന്നിവര്‍ സംസാരിച്ചു. പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം സെക്രട്ടറി സി.സുജിത് സ്വാഗതവും പി.കെ.ശശിധരന്‍ നന്ദിയും പറഞ്ഞു.

ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പാമ്പിരികുന്ന് പ്രദേശത്തെ മൊയിലോത്ത് താഴമുതല്‍ കോഴിപ്പുറത്ത് താഴെവരെ ചെറുകൈതയും കുറ്റിക്കാടുമായി തരിശ്ശയി കിടന്ന സ്ഥലം കാട് വെട്ടി,മിനിട്രാക്ടര്‍ ഉപയോഗിച്ച് നിലമൊരുക്കി പ്ലോട്ടുകളായി തിരിച്ച് താല്‍പര്യമുള്ള കര്‍ഷകരെ തിരഞ്ഞെടുത്ത് അവര്‍ക്ക് പ്ലോട്ടുകള്‍ അനുവദിക്കുകയും, ആവശ്യമായ നല്ലയിനം വിത്തുകളും, നടീല്‍ വസ്തുക്കളും ,അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നല്‍കുകയും ചെയ്യുന്ന പദ്ധതിയാണിത്.

പ്രദേശത്തെ കര്‍ഷകരുടെ ദീര്‍ഘനാളായുള്ള കൂട്ടായ്മയായ പാമ്പിരിക്കുന്ന് കര്‍ഷക സമിതി നേരിട്ട് കൃഷിയിറക്കിയ പ്ലോട്ടിന് പുറമെ, കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് പ്രസ്തുത അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നിലമൊരുക്കിയ പ്ലോട്ടുകള്‍ കൈമാറുകയും ചെയ്തു. കര്‍ഷകര്‍ക്കായുളള ഹ്രസ്വകാല പലിശരഹിത വായ്പയ പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘംവഴി ലഭിക്കുന്നതാണ്.

[mbzshare]

Leave a Reply

Your email address will not be published.