പത്തനംതിട്ട ജില്ലാ പോലീസ് സംഘം സുരക്ഷാ കിറ്റുകള്‍ നല്‍കി

Deepthi Vipin lal

പത്തനംതിട്ട ജില്ലാ പോലീസ് സഹകരണ സംഘം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സേനാംഗങ്ങള്‍ക്ക് സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് സുരക്ഷാ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കോന്നി എം.എല്‍.എ. കെ.യു. ജനീഷ് കുമാര്‍ നിര്‍വഹിച്ചു.


വാക്‌സിന്‍ ചഞ്ചിലേക്ക് രണ്ട് ലക്ഷം രൂപയുടെ ചെക്ക് സംഘം പ്രസിഡന്റ്  ഇ. നിസ്സാമുദീനും ഭരണസമിതിയംഗങ്ങളും ചേര്‍ന്ന് എം.എല്‍.എ.യ്ക്ക് കൈമാറി. 2019-20 വര്‍ഷത്തെ ലാഭ വിഹിത വിതരണം ജില്ലാ പോലീസ് ചീഫ് ആര്‍. നിശാന്തിനി ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു. പോലീസ് സംഘടനാ ഭാരവാഹികള്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News