പട്ടത്താനം ബാങ്കും എന്‍.എസ്. സഹകരണ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

[mbzauthor]

പട്ടത്താനം സര്‍വീസ് സഹകരണ ബാങ്കും എന്‍.എസ്. സഹകരണ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും മെഡിസിന്‍ വിതരണവും ഫ്രീ ലാബ് ടെസ്റ്റ്കളും നടത്തി. എന്‍.എസ് ഹോസ്പിറ്റലിന്റെ പ്രസിഡന്റ് പി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംസ്ഥാനത്തെ സഹകരണ മേഖലയിലെ സമഗ്ര സംഭവനക്കുള്ള പ്രഥമ മിനിസ്റ്റേഴ്‌സ് ട്രോഫി നേടിയ പി. രാജേന്ദ്രനെ ആദരിച്ചു. ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലുള്ള അംഗനവാടികളില്‍ സൗണ്ട് സിസ്റ്റം സൗജന്യമായി നല്‍കി.

 

 

ബാങ്ക് പ്രസിഡന്റ് അഡ്വ.എസ്.ആര്‍. രാഹുല്‍ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. ജി.ഉദയകുമാര്‍, യു.പവിത്ര,കൌണ്‍സിലര്‍ പ്രേം ഉഷാര്‍, ഭരണ സമിതി അംഗങ്ങളായ പ്രൊഫ. ഷാനവാസ്, കൃഷ്ണ കുമാര്‍,ഷിബു പി.നായര്‍,അനില്‍ കുമാര്‍,ഉമേഷ് ഉദയന്‍,മോഹനന്‍, ഷീമ,ഡെസ്റ്റിമോണ രാജു, ഉമ ബാങ്ക് സെക്രട്ടറി എസ്.കെ.ശോഭ എന്നിവര്‍ സംസാരിച്ചു. പട്ടത്താനം – കടപ്പാക്കട ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!