നാദാപുരം സഹകരണ ബാങ്ക് നിർമ്മിച്ച വീട് കൈമാറി.
നാദാപുരം സഹകരണ ബാങ്ക് നിർമ്മിച്ച വീട് കൈമാറി.സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം നാദാപുരം സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ച വീടിന്റെ താക്കോൽദാനം ഇ.കെ. വിജയൻ എം.എൽ.എ നിർവഹിച്ചു. നരിപ്പറ്റ സ്വദേശി ദിനേശൻ കുണ്ടളപറബത്തിനാണു വീട് നിർമിച്ച് നൽകിയത്.
600 ചതുരശ്ര അടിയിലുള്ള വീട് ഏഴര ലക്ഷം രൂപ ചെലവിട്ടാണ് നിർമിച്ചത്. താക്കോൽ ദാന ചടങ്ങിൽ നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ. നാരായണി അധ്യക്ഷത വഹിച്ചു. വടകര അസിസ്റ്റന്റ് രജിസ്ട്രാർ സി.കെ. സുരേഷ് പത്തു വർഷത്തേക്കുള്ള ഇൻഷുറൻസ് പോളിസി കൈമാറി.
ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് കെ.പി. കുമാരൻ മാസ്റ്റർ, സെക്രട്ടറി എ. മോഹൻദാസ്, ഡയറക്ടർ കെ വി ഗോപാലൻ എന്നിവർ സംസാരിച്ചു.