നവകേരളീയം കുടിശ്ശിക നിവാരണം -2020: ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 29 വരെ.

[mbzauthor]

സഹകരണസംഘങ്ങളിൽ നടപ്പാക്കാറുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ നവകേരളീയം കുടിശ്ശിക നിവാരണം 2020 ജനുവരി ഒന്നു മുതൽ ഫെബ്രുവരി 29 വരെ നടത്തുമെന്ന് സഹകരണ സംഘം രജിസ്ട്രാർ അറിയിച്ചു. രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ളതും വായ്പ നൽകുന്നമായ മുഴുവൻ പ്രാഥമിക സഹകരണ സംഘങ്ങൾക്കും/ ബാങ്കുകൾക്കും ഈ പദ്ധതി ബാധകമായിരിക്കും.

കരുതൽ വെക്കേണ്ടി വന്നതും പ്രാഥമിക സംഘങ്ങൾ/ ബാങ്കുകളുടെ നഷ്ടത്തിന് ഇടയാക്കുന്നതുമായ കുടിശ്ശിക/ നിഷ്ക്രിയ ആസ്തിയായ കാലപ്പഴക്കമുള്ള വായ്പകൾ ഒറ്റത്തവണയായി അടച്ചു തീർക്കുന്നതിനും ഇതിലൂടെ പ്രാഥമിക സംഘങ്ങൾ/ ബാങ്കുകളുടെ കുടിശ്ശിക പരമാവധി കുറയ്ക്കുകയും സഹകാരികൾക്ക് അവരുടെ കടബാധ്യതയിൽ നിന്നും ആശ്വാസം നൽകുകയും ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. മാത്രമല്ല നല്ല രീതിയിൽ വായ്പാ തിരിച്ചടവ് നടത്തുന്നവർക്ക് പലിശ ഇൻസെന്റീവും പദ്ധതി പ്രകാരം ലഭിക്കും. പദ്ധതിയുടെ നടത്തിപ്പിനായി മാർഗ്ഗനിർദ്ദേശങ്ങളും രജിസ്ട്രാർ പുറപ്പെടുവിച്ചിട്ടുണ്ട്.

[mbzshare]

Leave a Reply

Your email address will not be published.