നവകേരള സദസ്സ്: സഹകരണസംഘങ്ങള്‍ക്ക് പരിപാടികള്‍ക്കാവശ്യമായ തുക ചെലവഴിക്കാം

moonamvazhi

ഈ മാസം 18 മുതല്‍ ഡിസംബര്‍ 24 വരെ സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ വിജയത്തിനായി പരിപാടികള്‍ സംഘടിപ്പിക്കുന്നതിനു വേണ്ടിവരുന്ന തുക ചെലവഴിക്കാന്‍ സഹകരണസംഘം രജിസ്ട്രാര്‍ സഹകരണസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി.

നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ വിവിധ മണ്ഡലങ്ങളില്‍ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ പര്യടനം നടത്തുകയാണ്. പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ചു ബഹുജനസദസ്സും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പരിപാടി സംഘടിപ്പിക്കുന്നതിനാവശ്യമായ ചെലവ് വഹിക്കുന്നതിനു സഹകരണബാങ്കുകള്‍ക്കും മറ്റു സഹകരണസ്ഥാപനങ്ങള്‍ക്കും സഹകരണവകുപ്പ് പെര്‍മിസീവ് സാങ്ഷന്‍ നല്‍കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാനത്തെ സഹകരണസംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തില്‍ വരുന്ന സഹകരണസ്ഥാപനങ്ങള്‍ക്കു പണം ചെലവഴിക്കാന്‍ രജിസ്ട്രാര്‍ അനുവാദം നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News