നടക്കുതാഴ സഹകരണ ബാങ്ക് പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു
നടക്കുതാഴ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കസ്റ്റംസ് റോഡ് ശാഖയുടെ പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ ഓഫീസിന്റേയും ഇടപാട് സമയം രാവിലെ 8 മണി മുതല്‍ രാത്രി 7.30 വരെ ദീര്ഘിപ്പിക്കുന്നതിന്റെയും ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. വടകര നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.പി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു.
ആര്‍ക്കിടെക്റ്റ് ടി. പി. രാമചന്ദ്രന്, പ്രവൃത്തി ഏറ്റെടുത്ത പിണറായി CABCOS സൊസൈറ്റി ജി.എം. അശോകന് എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്കി. അസി. രജിസ്ട്രാര്‍ ടി സുധീഷ്, കെ സി പവിത്രന് മാസ്റ്റര്‍, പ്രൊഫ: കെ കെ മഹമൂദ്, വ്യാസന് കുരിയാടി, മുക്കോലക്കല്‍ ഹംസ ഹാജി, പി എം രമേശന്, അഡ്വ: ലതിക ശ്രീനിവാസന്, പി സോമശേഖരന്‍, കെ.പി സജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് ഇ. അരവിന്ദാക്ഷന് സ്വാഗതവും ബ്രാഞ്ച് മാനേജര്‍ കെ. ഉമേഷ് നന്ദിയും പറഞ്ഞു.