ധര്‍മ്മടം ബാങ്ക്: എം.പി. കുമാരന് സാഹിത്യ പുരസ്ക്കാരം നല്കി
ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ 2022 ലെ ധര്‍മ്മടം ബാങ്ക് – എം.പി. കുമാരന് സാഹിത്യ പുരസ്ക്കാരം എന്‍.പ്രഭാകരന് നല്കി.
ലയാള സാഹിത്യത്തിന് നല്കിയ സമഗ്ര സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് പുരസ്കാരം. നിയമസഭാ സ്പീക്കര്‍ അഡ്വ.എ.എന്‍. ഷംസീറാണ് പുരസ്കാരം നല്‍കിയത്.
ചടങ്ങില്‍ മലയാളത്തിലെ നവാഗത യുവ കഥാകാരികള്‍ക്ക് വേണ്ടി പുതുതായി ഏര്‍പ്പെടുത്തിയ ധര്‍മ്മടം ബാങ്ക് – വി.വി. രുക്മിണി പുരസ്ക്കാരം വി.പ്രവീണക്ക് നല്കി.
ചിറക്കുനിയിലെ ധര്‍മ്മടം ബാങ്ക് ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ടി പി.വേണുഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫസര്‍ വി. രവിന്ദ്രന്, പ്രൊഫ..ബി.മുഹമ്മദ് അഹമ്മദ്, ഡോ.കെ.വി. മഞ്ജുള,
ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.രവി, സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ് ) ഇ. രാജേന്ദ്രന്, പി.എം.പ്രഭാകരന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ധര്‍മ്മടം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി. അനില്‍ സ്വാഗതവും സെക്രട്ടറി ദിലീപ് വേണാടന് നന്ദിയും പറഞ്ഞു.