ധനസഹായം കൈമാറി
സഹകരണ സാന്ത്വനം പദ്ധതിയില്‍ ധനസഹായം ലഭിച്ച സി.വി ഗോപിനാഥിന് കണ്ണൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ലത.സി ചെക്ക് കൈമാറി. കണ്ണൂര്‍ ബ്ലോക്ക് അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി, തളാപ്പിലെ ആദ്യ കാല വൈസ് പ്രസിഡന്റും 15 വര്‍ഷം ഡയരക്ടറുമായിരു്ന്നു സി.വി ഗോപിനാഥന്‍. ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് എന്‍ വി പ്രദീപ്, സെക്രട്ടറി ശിവപ്രസാദ് സി. ജീവനക്കാരനായ രാജേഷ് കെ.പി എന്നിവര്‍ സംസാരിച്ചു.