പുതുപ്പാടി സര്‍വീസ് സഹകരണ ബാങ്ക് ജനസേവനകേന്ദ്രവും, മെക്രോ എടിഎമ്മും തുടങ്ങി
ഗ്രാമീണ ജനതക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നരീതിയില്‍ ഈങ്ങാപ്പുഴ ടൗണില്‍ ബാങ്കിനോട് ചേര്‍ന്ന കെട്ടിടത്തില്‍ ജനസേവന കേന്ദ്രവും, മൈക്രോ എടിഎം സൗകര്യവും ആരംഭിച്ച് പുതുപ്പാടി സര്‍വീസ് സഹകരണ ബാങ്ക്. ബാങ്കിന്റെ അറുപതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വിഭാവനം ചെയ്ത ജനസേവനകേന്ദ്രം, മെക്രോ എടിഎം എന്നിവയുടെ ഉദ്ഘാടനം ലിന്റോ ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.സി വേലായുധന്‍ അധ്യക്ഷത വഹിച്ചു.
ബാങ്ക് വൈസ് പ്രസിഡണ്ട് ടി. എ. മൊയ്തീന്‍ സ്വാഗതം പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍, ബില്‍ പേയ്മെന്റ്കള്‍, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, റവന്യൂരജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്‌മെന്റ് സേവനങ്ങള്‍, മറ്റ് ഓണ്‍ലൈന്‍ സേവനങ്ങള്‍ കൂടാതെ മൈക്രോ അഠങ സൗകര്യം ഉപയോഗിച്ച് പണം പിന്‍വലിക്കല്‍ /അടക്കല്‍ സേവനങ്ങളും ജനസേവന കേന്ദ്രത്തില്‍ ലഭ്യമാണ്. പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീര്‍ പോത്താറ്റില്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, ബാങ്ക് ഭരണസമിതി അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.