ചെറുതാഴം സഹകരണ ബാങ്ക് മൂന്നാംവഴി വായന പദ്ധതിയിൽ..

adminmoonam

 

കണ്ണൂർ ചെറുതാഴം സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ മൂന്നാംവഴി മാസികയുടെ വായനാ പദ്ധതിയിൽ അംഗങ്ങളായി. മാസികയുടെ വരിക്കാർ ആകുന്നതിനുള്ള ചെക്ക് ബാങ്ക് പ്രസിഡന്റ് സി.എം. വേണുഗോപാൽ, സെക്രട്ടറി കെ.ദാമോദരൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.വി. ഭരതൻ, ചീഫ് അക്കൗണ്ടന്റ് കെ.കെ.വി ലക്ഷ്മണൻ എന്നിവർ ചേർന്ന് മൂന്നാംവഴി റീജണൽ മാർക്കറ്റിംഗ് കോഡിനേറ്റർ അർജുന് കൈമാറി.

ലളിതമായ ചടങ്ങിൽ ബാങ്കിലെ മറ്റ് ജീവനക്കാരും പങ്കെടുത്തു. സംഘങ്ങളോ ജീവനക്കാരോ ചുരുങ്ങിയത് പത്ത് പേർ ഒരുമിച്ച് മാസികയിൽ അംഗങ്ങൾ ആകുന്ന പദ്ധതിയാണ് മൂന്നാംവഴി വായന പദ്ധതി. ഇതുവഴി ജീവനക്കാർക്കും സംഘങ്ങൾക്കും ആനുകൂല്യങ്ങളും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News